കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിന്റെ ആളെങ്കില്‍ പോലീസിനും പേടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനെതിരെയുള്ള കേസില്‍ പോലീസിന്റെ കൃത്യ വിലോപമെന്ന് പരാതി. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രതിയെ അപ്പോള്‍ തന്നെ വിട്ടയച്ചിരുന്നു.

പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ബിജീന്‍ തോമസ് ആണ് കേസിലെ പ്രതി. രാജ് ടിവി മലയാളത്തിന്റെ കേരളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സന്ദേശിനേയും കുടുംബത്തേയും ആണ് ബിജീന്‍ തന്റെ ആഡംബര കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ചത്.

PC George

സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും ബിജീനെ അന്ന് തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ സന്ദേശിന്റെ മൊഴി പോലീസ് മുഴുവനും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ പരാതി. സന്ദേശിന്റെ ഭാര്യ ദിവ്യയുടെ പരാതി രേഖപ്പെടുത്താന്‍ പോലും പോലീസ് വിസമ്മതിച്ചതായും പരാതിയുണ്ട്.

ബിജീന്റെ വാഹനത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ മേയറുടെ സാന്നിധ്യത്തിലാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് പോലീസ് ഒരന്വേഷണവും നടത്തിയിട്ടില്ല. വാഹനം ഓടിച്ചിരുന്ന ആള്‍ മദ്യപിച്ചിരുന്നു എന്ന പരാതിയും പോലീസ് പരിഗണിച്ചില്ല. ഇയാളെ വൈദ്യപരിശോധന പോലും നടത്താതെ വിട്ടയക്കുകയായിരുന്നു.

ദിവ്യയേയും മൂന്ന് വയസ്സുള്ള മകനേയും ഉപദ്രവിച്ച കാര്യവും പോലീസ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. കറുത്ത സണ്‍ഫിലിം ഗ്ലാസ്സുകളില്‍ ഒട്ടിച്ച കാറിലായിരുന്നു ബിജീനും സംഘവും യാത്ര ചെയ്തിരുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ വിട്ടുകൊടുക്കുകയായിരുന്നു.

അഭിഭാഷകനൊപ്പം മൊഴിപ്പകര്‍പ്പ് വാങ്ങാന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സന്ദേശിന് പോലീസിന്റെ ഒത്തുകളി ബോധ്യപ്പെട്ടത്. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം തന്നെ പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജ്ജ് നേരിട്ടെത്തിയാണ് മകന്‍ ബിജീനിനെ ജാമ്യത്തിലെടുത്തത്. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ പോലീസ് കാര്‍ വിട്ടു നല്‍കാനും തയ്യാറായിരുന്നു.

English summary
Police fears to take strong action against PC George's PS's Son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X