വി ഡി സതീശന് രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്, ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുത്ത് പോലീസ്. റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ രണ്ട് യുവാക്കളേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ആന്റോ ജോസഫ് അടക്കം ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും വ്യാജ വിവാഹ രേഖയുണ്ടാക്കി എന്നുമാണ് രാജു പി നായര്‍ പരാതിയില്‍ പറയുന്നത്.
വ്യാജ രേഖയുമായി ആന്റോ ജോസഫിനെ കാണാനെത്തിയ യുവാക്കളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തണമെന്നും അവര്‍ക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് പരാതി സൈബര്‍ പോലീസിന് കൈമാറിയത്.

ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് വിവാദമായ വെളിപ്പെടുത്തല്‍ ആന്റോ ജോസഫ് നടത്തിയത്.'' തന്നെ കാണാന്‍ രണ്ട് ചെറുപ്പക്കാര്‍ ഓഫീസില്‍ വന്നിരുന്നു. കോടികള്‍ വിലയുളള ഒരു വാര്‍ത്ത തങ്ങളുടെ കയ്യിലുണ്ടെന്ന് പറഞ്ഞ് ഇവര്‍ ചില രേഖകള്‍ കാണിച്ചു. കേരളത്തിലെ മുഖ്യമന്ത്രി വിഡി സതീശന് ഇപ്പോഴുളള കല്യാണത്തിന് പുറമേ ഒരു കല്യാണം കഴിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത. അതിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഒരു മാസം മുന്‍പ് കൊടുത്ത നോട്ടീസുമാണ് തന്നെ കാണിച്ചത്.
കര്‍ണാടകയിലെ മൂകാംബിംക ക്ഷേത്രത്തിന് അടുത്തുളള ബൈന്ദൂര് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുളള പക്കാ രേഖയാണ് എന്നാണ് വീഡിയോയില്‍ ആന്റോ അഗസ്റ്റിന് പറഞ്ഞത്. ആ രേഖകള്‍ തന്റെ കയ്യില്‍ ഇപ്പോഴും ഉണ്ടെന്നും ആന്റോ അഗസ്റ്റിന് പറയുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ് പരിശോധനയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയും വിഡി സതീശന്റെ രണ്ടാം കല്യാണത്തെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ആന്റോ അഗസ്റ്റിന് പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications
