Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥാകൃത്ത് വിആര്‍ സുധീഷ് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതിയുടെ പരാതി; പോലീസ് കേസ്

കോഴിക്കോട്: കഥാകൃത്ത് വിആര്‍ സുധീഷിനെതിരെ കോഴിക്കോട് വനിതാ പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ആണ് കേസ്.

ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ടൗണ്‍ അസി. കമ്മീഷണര്‍ അറിയിച്ചു.

vr sudheesh

പുതിയ പ്രസാധനാലയത്തിന് കഥാകൃത്ത് തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അക്ഷരത്തെറ്റുകളാണെന്നും അടുത്തിടെ ഒരു പ്രസാധകക്ക് നല്‍കിയ പുസ്തകത്തില്‍ അവര്‍ കൊടുത്ത കുറിപ്പ് വായിച്ചിട്ട് മനസിലായില്ലെന്നും വി. ആര്‍ സുധീഷ് പറഞ്ഞിരുന്നു.

പണ്ട് നിമ്മിക്കുട്ടിയോട് പറഞ്ഞത് പോലെ..ചിത്രം പങ്കുവെച്ച് ജാസ്മിന്‍.. 'ഈ വൃത്തികെട്ടവളെ' ഒത്തിരിയിഷ്ടമെന്ന് ആരാധകര്‍

'അക്ഷരത്തെറ്റും വികലവാക്യങ്ങളുമായി എത്രയേറെ പുസ്തകങ്ങള്‍ ഇപ്പോള്‍ മലയാളത്തില്‍! പ്രൂഫ്‌റീഡറെ കാണാനില്ല. അടുത്തകാലത്ത് ഒരു യുവ പ്രസാധകക്ക് പുസ്തകം കൊടുത്ത് ഞാന്‍ വലഞ്ഞു. സ്വന്തംപേരില്‍ പ്രസാധകക്കുറിപ്പ് എഴുതി എന്റെ പുസ്തകത്തില്‍ അവര്‍ എന്നെ അരിക്കാക്കി. ഒറ്റ വാചകവും എനിക്ക് മനസ്സിലായില്ല. കുട്ടികൃഷ്ണമാരാര്‍ക്ക് കൂപ്പുകൈ,'' എന്നായിരുന്നു സുധീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുമായി പ്രസാധക രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരാതി നല്‍കി. ഒരു അഭിമുഖത്തിനായി വിആര്‍ സുധീഷിനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+