കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സക്കെത്തിയ ഗര്‍ഭിണിയെ പരിശോധിച്ചില്ലെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധിക്കാന്‍ കൂട്ടാക്കാതിരുന്ന സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്കെതിരെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ഉദുമ മുതിയക്കാലിലെ കെ. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് കാസര്‍കോട് അശ്വിനി നഗറിലെ സിറ്റി മല്യ ആസ്പത്രിയിലെ ഡോ. മായ എസ് മല്യക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുടുക്കാന്‍ ഒരുങ്ങി കേന്ദ്രം... മല്യയും മോദിയുമൊക്കെ കുടുങ്ങുംസാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുടുക്കാന്‍ ഒരുങ്ങി കേന്ദ്രം... മല്യയും മോദിയുമൊക്കെ കുടുങ്ങും

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുബീനബാനു(33)വിനെ ഡോക്ടര്‍ ആസ്പത്രിയില്‍ ഉണ്ടായിട്ടും പരിശോധിക്കാതെ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നും നേഴ്‌സിനോട് ഫോണിലൂടെ മരുന്ന് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മുഹമ്മദ് കുഞ്ഞി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തി റുബീന ബാനുവിനെ ഡിസ്ചാര്‍ജ് ചെയ്ത് കാസര്‍കോട്ടെ മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

pregnant-woman-

ഗര്‍ഭപാത്രത്തിലെ കുഴല്‍ പൊട്ടിയ നിലയിലായതിനാല്‍ രക്തം കെട്ടിനില്‍ക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസർകോട് കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട; നാലംഗ സംഘം പിടിയില്‍കാസർകോട് കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട; നാലംഗ സംഘം പിടിയില്‍

English summary
police filed against doctor for indifference,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X