കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ്ജ് നടത്തിപ്പ് ഒഴിയണം; ഉടമയ്ക്ക് ബിജെപി നേതാവിന്റെ ഭീഷണി, സംഭവം ഗുരുവായൂരില്‍

  • By Akshay
Google Oneindia Malayalam News

ഗുരുവായൂര്‍: ലോഡ്ജ് നടത്തിപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ലോഡ്ജ് ഉടമയ്ക്ക് നേരെ ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി മീഡിയാ സെല്‍ കണ്‍വീനര്‍ രാജന്‍ തറയിലാണ് ഉടമയായ ഗംഗാധരനു നേരെ ഭീഷണി മുഴക്കിയത്. വധഭീഷണിയുണ്ടെന്ന് കാട്ടി ലോഡ്ജ് ഉടമ പോലീസില്‍ പരാതി നല്‍കിയെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുവായൂര്‍ കിഴക്കേ നടയിലെ വൈകുണ്ഠത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയാണ് വികെ ഗംഗാധരന്‍. സ്വന്തം ഉടമസ്ഥതയിലുള്ള ലോഡ്ജിന്റെ നടത്തിപ്പ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി മീഡിയാ സെല്‍ കണ്‍വീനറും ഒബിസി മോര്‍ച്ച ജില്ലാ നേതാവുമായ രാജന്‍ തറയില്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് പരാതി. ലോഡ്ജ് നടത്തിപ്പിന്റെ ചുമതല ആവശ്യപ്പെട്ടാണ് ലോഡ്ജ് ഉടമയ്ക്ക് നേരെ ബിജെപി നേതാവ് വധഭീഷണി മുഴക്കിയിരിക്കുന്നത്.

BJP

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെമീര്‍ വധക്കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് ഗംഗാധരന്‍ മുമ്പ് ലോഡ്ജ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെടും എന്നുറപ്പായതോടെ ഇയാള്‍ ഗംഗാധരന്‍ അറിയാതെ കണ്ണൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ശ്രീജിത്തിന് കരാര്‍ മറിച്ചു നല്‍കുകയായിരുന്നു. ഇതിനെ എതിര്‍ത്ത്് ഗംഗാധരന്‍ രംഗത്ത് എത്തുകയും സ്വന്തമായി ലോഡ്ജ് നടത്താനെത്തുകയും ചെയ്തതോടെയാണ് ഭീഷണിയുമായി ബിജെപി നേതാവ് രംഗത്ത് വന്നത്.

English summary
Police filed case against BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X