Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പോലീസിന്റെ വിചിത്രകുറ്റപത്രം;മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

മയ്യില്‍: വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് എതിരെ പോലീസ് കുറ്റപത്രം. കൈവരി ഇല്ലാത്ത റോഡില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ആളുടെ പേരിലാണ് കുറ്റപത്രം. കുറ്റപത്രത്തിന് പുറമെ കോടതിയില്‍ നിന്ന് പിഴയടയ്ക്കാന്‍ നോട്ടീസും കുടുംബത്തിന് നല്‍കി.

കൊളച്ചേരി കാവുംചാല്‍ കനാല്‍ റോഡില്‍ മാര്‍ച്ച് എട്ടിന് അപകടമുണ്ടായത്. സി ഒ ഭാസ്‌കരന്‍ എന്ന ആളാണ് മരിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 279-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായി എന്നാണ് കുറ്റം.

police

'താങ്കള്‍ പ്രതിയായ കേസ് വിചാരണയ്ക്ക് വെച്ചിരിക്കുകയാണ്. താങ്കള്‍ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴ അടച്ചു തീര്‍ക്കേണ്ടതാണ്' പിഴ അടയ്ക്കാനുള്ള നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഇനി ഞങ്ങള് കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക

അസ്വാഭാവിക മരണം ആയാണ് മയ്യില്‍ പൊലീസ് കേസിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം എന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നിലെ കാരണം അതാണെന്നും കാണിച്ച് ഭാസ്‌കരന്റെ ഭാര്യ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+