നിപ്പാ വൈറസിൽ നുണപ്രചരണം; മോഹനൻ വൈദ്യരും വടക്കാഞ്ചേരിയും കുടുങ്ങും? പോലീസ് കേസെടുത്തു...
Recommended Video

തിരുവനന്തപുരം: നിപ്പ വൈറസ് ആളുകളുടെ ജീവന്‍ കവരുമ്പോള്‍ ചില വ്യാജ വൈദ്യന്മാരും ആള്‍ ദൈവങ്ങളും നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ സർക്കാർ രംഗംത്ത്. മോഹനന്‍ വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു. നിപ്പ വൈറസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്. തൃത്താല പോലീസാണ് വൈദ്യർക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈറസിനെതിരെ സര്‍ക്കാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുമ്പോൾ തന്നെ മറുഭാഗത്ത് ഇത്തരം വ്യാജ വൈദ്യന്മാർ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി തെറ്റായ പ്രചരണം നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുകയായിരുന്നു.
പേരാമ്പ്രയില്‍ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ തിന്നുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും നിപ്പാ വൈറസ് എന്നൊന്നില്ലെന്നും സമര്‍ത്ഥിക്കാനുമാണ് മോഹനനന്‍ വ്യാജ വൈദ്യര്‍ ശ്രമിച്ചത്. ഇതിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത്തരക്കാര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു.

വ്യാജ പ്രചരണം
നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വ്യാജ വൈദ്യനായ ജോസഫ് വടക്കാഞ്ചേരിയുടെ പ്രചരണം. ഇരുപതിനായിരത്തിലധികളും ആളുകളാണ് നുണപ്രചരണ വീഡിയോ ഇതിനകം തന്നെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപിയും വ്യക്തമാക്കിയിരുന്നു.

അടിസ്ഥാന രഹിതമായ പോസ്റ്റുകൾ
സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചു
കേരളത്തിൽ 13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് റിപ്പോർട്ട്. രോഗം ബാധിച്ചവരിൽ 10 പേരാണു മരിച്ചത്. ബാക്കി മൂന്നുപേരിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ആളുകളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം മരിച്ചയാളുടെ സാംപിൾ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിക്കാത്തതിനാലാണു മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പത്ത് എന്ന് കണക്കാക്കുന്നത്.

കണ്ണൂരും ജാഗ്രത നിർദേശം
നിപ്പ വൈറസ് ബാധയെത്തുടർന്നു മൂന്നുപേർ മരിച്ച മലപ്പുറം ജില്ലയിലെ മൂർക്കനാട്, മൂന്നിയൂർ, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളിൽ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യത്തിൽ കണ്ണൂരിൽ അതീവ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ട്. തലശ്ശേരി ആശുപത്രിയിൽ അശോകനെ പരിചരിച്ച നഴ്സിനു പനി ബാധിച്ചതു ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാർഡിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications