കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമദാനിക്കെതിരേയും കേസ്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടക്കല്‍: മധ്യസ്ഥ ശ്രമത്തിനിടെ കത്തിക്കുത്തേറ്റ് പരിക്കേറ്റ മുസ്ലീം ലീഗ് എംഎല്‍എ എംപി അബ്ദുസമദ് സമദാനിക്കെതിരേയും പോലീസ് കേസെടുത്തു. സമദാനിയെ കുത്തിയ കേസിലെ പ്രതി കുഞ്ഞാവ ഹാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമദാനിയാണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് കുഞ്ഞാവ ഹാജി നേരത്തെ ആരോപിച്ചിരുന്നു.

കോട്ടക്കല്‍ കുറ്റിപ്പുറത്തെ ആലിന്‍ചുവിട് ജുമാമസ്ജിദ് പള്ളി കമ്മിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചെല്ലിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2008 ല്‍ ആയിരുന്നു ഇത്. അന്ന് കുഞ്ഞാവ ഹാജിയുടെ രണ്ട് സഹോദരങ്ങള്‍ കത്തിക്കുത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിതാവിന് കുത്തേല്‍ക്കുകയും ചെയ്തു. ഈ കേസ് ഇപ്പോഴും കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സമദാനിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്.

Samadani

ചര്‍ച്ചക്ക് ശേഷം സമദാനിയോട് തനിച്ച് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞാവ ഹാജി മുറിയിലേക്ക് വരികയായിരുന്നു എന്നാണ് സമദാനി പറഞ്ഞത്. പിന്നീട് വാതില്‍ അകത്ത് നിന്ന് പൂട്ടി. സൗഹാര്‍ദ്ദപരമായി സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞാവ ഹാജി അപ്രതീക്ഷിതമായി കത്തികൊണ്ട് കുത്തിയെന്നും സമദാനി മൊഴി നല്‍കിയിട്ടുണ്ട്.

ഈ സമയം വീട്ടിലുണ്ടായിരുന്ന ചില ലീഗ് പ്രവര്‍ത്തകരാണ് കുഞ്ഞാവ ഹാജിയെ മര്‍ദ്ദിച്ചതെന്നാണ് ഇതുവരെയുള്ള ഭാഷ്യം. സമദാനിയേക്കാള്‍ ഗുരുതരമായ പരിക്കുകളാണ് കുഞ്ഞാവ ഹാജിക്കുള്ളത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുഞ്ഞാവ ഹാജിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടി വന്നു. കുഞ്ഞാവ ഹാജി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
I stab case, police filed a case against Abdussamad Samadani on the petition of Kunjava Haji.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X