Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ തിയേറ്ററിൽ ബാലികയെ പീഡിപ്പിച്ചു; കൂട്ടു നിന്നത് അമ്മ? മധ്യവയസ്ക്കനെതിരെ കേസ്...

Recommended Video

cmsvideo
    സ്ത്രീയുടെ പിന്തുണയോടെ സിനിമാ തിയേറ്ററില്‍ ബാലപീഡനം | Oneindia Malayalam

    മലപ്പുറം: സിനിമ തിയേറ്ററിൽവെച്ച് ബാലികയ്ക്ക് പീഡനം. പത്ത് വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. ആഢംബര കാറിൽ എത്തിയ തൃത്താല സ്വദേശി മൊയതീന്‍ കുട്ടി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ സഹിതം മാതൃഭൂമി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. ഉടൻ തന്നെ പോലീസ് തൃത്താല സ്വദേശി മൊയതീന്‍ കുട്ടിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

    തിയേറ്ററില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന കൊച്ചു പെണ്‍കുട്ടിക്കാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്. ഈ കുട്ടിയുടെ സമീപത്ത് തന്നെയാണ് സ്ത്രീയും ഇരുന്നിരുന്നത്. കുട്ടിയെ പീഡിപ്പിക്കുമ്പോൾ ഇയാൾ സ്ത്രീയുടെ ശരീരത്തിലും കൈ വെക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. കുട്ടിയെ പീഡിപ്പിക്കുന്നത് കണുന്നുണ്ടെങ്കിലും സ്ത്രീ പ്രതികരിക്കാനോ തടയാനോ ശ്രമിക്കുന്നില്ല. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ വന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

    സംഭവം നടന്നത് ഏപ്രിൽ 18ന്

    സംഭവം നടന്നത് ഏപ്രിൽ 18ന്

    ഏപ്രിൽ 18നാണ് സംഭവം നടന്നത്. തുടർന്ന് 26ന് പോലീസിനെ ഉടൻതന്നെ അറിയിച്ചിരുന്നെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു. തുടർന്ന് വീഡിയോ അടക്കം മാതൃഭൂമി പുറത്തു വിടുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും.

    സ്ത്രീ പ്രതികരിച്ചില്ല

    സ്ത്രീ പ്രതികരിച്ചില്ല

    കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല.പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

    പേലീസ് ആദ്യം കേസെടുത്തില്ല

    പേലീസ് ആദ്യം കേസെടുത്തില്ല

    തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ ചാനൽ പുറത്ത് വിടുകയായിരുന്നു.

    പീഡനം നടന്നത് രണ്ട് മണിക്കൂറിലേറെ

    പീഡനം നടന്നത് രണ്ട് മണിക്കൂറിലേറെ

    രണ്ടു മണിക്കൂറിലേറെ പീഡനത്തിന്റെ ദൃശ്യം തിയറ്ററിലെ നിരീക്ഷണ ക്യാമറയിൽ പതിയുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗീക പീഡനം തടയുന്നതിനുള്ള പോക്സോ വകുപ്പ് അനുസരിച്ചാണ് തൃത്താല സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    ആദ്യമെത്തിയത് സ്ത്രീയും കുട്ടിയും

    ആദ്യമെത്തിയത് സ്ത്രീയും കുട്ടിയും

    സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. തിയറ്റർ ഉടമകൾ ഈ ദൃശ്യങ്ങൾ ചൈൽഡ്‌ലൈനെയാണ് ഏൽപ്പിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി കൊടുത്തു. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ദൃശ്യങ്ങൾ ചാനലിന് കൈമാറിയത്. പോലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് മാതൃഭൂമി ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയത്.

    പ്രതികൾ നിർഭയം നടക്കുന്നു...

    പ്രതികൾ നിർഭയം നടക്കുന്നു...

    മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും അഭിപ്രായപ്പെട്ടു. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ നടപടിയുണ്ടാകുന്നില്ല. പ്രതികള്‍ നിര്‍ഭയം നടക്കുകയാണ്. ഇതില്‍ കോടതിക്കും വലിയ ഉത്തരവാദിത്തമുണ്ട്. മാതൃകാപരമായി തന്നെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

    അമ്പരിപ്പിക്കുന്ന വാർത്ത

    അമ്പരിപ്പിക്കുന്ന വാർത്ത

    അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. ബാലപീഡനമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എന്തുംചെയ്യാം എന്ന രീതിയിലേക്ക് ചിലര്‍ തരംതാഴ്ന്നു കഴിഞ്ഞെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+