മോഷണക്കേസിലെ പ്രതിയുടെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ്; വീട്ടിൽ നിന്ന് കണ്ടെത്തിയത്...പോലീസുപോലും ഞെട്ടി!
കാസർകോട്: മോഷണക്കേസിലെ പ്രതിയുടെ വീട്ടിൽ നടന്ന് റെയ്ഡിയ്ല കണ്ടെത്തിയത് കണ്ട് പോലീസുകാരും ഞെട്ടി. 62 മൊബൈൽഫോൺ ഉൾപ്പടെ നാല് ലക്ഷത്തോളം രൂപയുടെ മോഷണ മുതലാണ് പോലീസ് കണ്ടെത്തിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കാരാട്ട് നൊഷാദ് താമസിക്കുന്ന കുണിയയിലെ ക്വാർട്ടേഴ്സിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിരങ്ങിയ നൗഷാദ് വീണ്ടും കർണാടക കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. 42 പുതിയ മൊബൈൽ ഫോണുകളും 20 പഴയ മൊബൈൽ ഫോണുകളും ടാബുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. മോഷണമുതലുകൾ കുണിയയിലെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുകയാണെന്ന പോലീസ് രഹസ്യ വിവരം ലഭിച്ചിരുന്നു.

നൗഷാദിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഫോണുകളിൽ ഏറെയും ഓപ്പോ കമ്പനിയുടെ പുതിയ സ്മാർട്ട് ഫോണുകളാണ്. വളരെ രഹസ്യമായാണഅ പോലീസ് റെയ്ഡ് നടത്തിയത്. ബേക്കൽ എസ്ഐ യുപി വിപിൻ, അഡീഷണൽ എസ്ഐ വിശ്വനാഥൻ, സിവിൽപോലീസ് ഓഫീസർമാരായ രജീഷ്, ഇർഷാദ് എന്നിവരാണ് പരിശോധന നടത്തിയത്. ഏതാനും ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് നൗഷാദ്.












Click it and Unblock the Notifications