Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടിക്കാൻ പദ്ധതിയിട്ടത് 200 കോടിയുടെ കള്ളനോട്ട്; ചൈനീസ് പ്രിന്റർ, ‌നിരവധി രഹസ്യ സങ്കേതങ്ങൾ!!

തൊടുപുഴ: വണ്ടിപെരിയാറിൽ നിന്ന് പിടിയിലായ കള്ളനോട്ടടി സംഘം ഉപയോഗിച്ചത് ചൈനീസ് നിർമ്മിത അത്യാധുനിക പ്രിന്റർ. പ്രിന്ററും അനുബന്ധ ഉപകരണങ്ങളും പോലീസ് പരിശോധനയിൽ കണ്ടെടുത്തു. വണ്ടിപ്പെരിയാരിൽ ദമ്പതിമാരിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ കണ്ടെത്തിയത്.

200 കോടി രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കാനായിരുന്നു ഇവരുടെ നീക്കം. ബെംഗളൂരുവിലും സെക്കന്തരാബാദിലും ഇവർക്ക് രഹസ്യ സങ്കേതങ്ങളുണ്ട്. ഇവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ച് പ്രിന്ററുകള്‍, മൂന്ന് ഇസ്തിരിപ്പെട്ടികള്‍, ഒരു സ്‌കാനര്‍, 38 കെട്ട് ജിഎസ്എം പേപ്പറുകള്‍, കുറച്ച് വ്യാജ കറന്‍സികള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. 42 ലക്ഷം രൂപയുടെ പുതിയ 500 നി‍റം വ്യാജ കറൻസി കടലാസും പിടിച്ചെടുത്തിട്ടുണ്ട്.

പ്രമുഖർ ഇവർ....

പ്രമുഖർ ഇവർ....

തമിഴ്‌നാട്ടുകാരനായ രാജുഭായിയാണ് ഇവര്‍ക്ക് കള്ളനോട്ട് എത്തിച്ചുനല്‍കിയതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രധാനപ്രതി നെടുങ്കണ്ടം മൈനര്‍ സിറ്റി ഭാഗത്തെ കിഴക്കേതില്‍ വീട്ടില്‍ സുനില്‍ കുമാര്‍, തമിഴ്‌നാട് സ്വദേശി രാജുഭായ് എന്നുവിളിക്കുന്ന അന്‍പ് സെല്‍വം, ഉടുമ്പഞ്ചോല താലൂക്കില്‍ അണക്കര വില്ലേജില്‍ കടിയന്‍കുന്നില്‍ വീട്ടില്‍ രവീന്ദ്രന്‍, ചാവക്കാട് താലൂക്കില്‍ പുന്നയൂര്‍ വില്ലേജില്‍ മൊയ്ദീന്‍പള്ളി ബീച്ച് ഭാഗത്ത് ഷിഹാബുദ്ദീന്‍, കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ അമ്പാടിയില്‍ വീട്ടിൽ കൃഷ്ണ കുമാർ എന്നിവരെ പോലീസ് പിടികൂടി.

രണ്ട് കോടിയുടെ വ്യാജ നോട്ട് ഇറക്കി

രണ്ട് കോടിയുടെ വ്യാജ നോട്ട് ഇറക്കി

സംഘം 500ന്റെ രണ്ടുകോടി രൂപയുടെ വ്യാജനോട്ടുകള്‍ അച്ചടിച്ചിറക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

ഇതുവരെ പിടിയിലായത് പത്ത് പേർ!

ഇതുവരെ പിടിയിലായത് പത്ത് പേർ!

കേസില്‍ ഇതുവരെ 10 പ്രതികളാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. മെയ് എട്ടിനാണ് 500 രൂപയുടെ 77 കള്ളനോട്ടുകളുമായി നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപെരിയാറിൽ പിടിയിലായത്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ

ദമ്പതികൾ പിടിയിലായതിനെ തുടർന്ന് ഇവരുടെ കൊച്ചി ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 4.07 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയിരുന്നു.

ജോജോയുടെ പേരിൽ യുഎപിഎ

ജോജോയുടെ പേരിൽ യുഎപിഎ

ഫ്ലാറ്റിൽ നിന്ന് കള്ളപണം കണ്ടെത്തിയതോടെ ജോജോയുടെ പേരില്‍ യുഎപി. ചുമത്തുകയും കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിൻ ഐഎൻഎയും

അന്വേഷണത്തിൻ ഐഎൻഎയും

ഐഎൻഎ അടക്കമുള്ള ഏജൻസികളും അന്വേഷണത്തിന്റെ ഭാഗയമായി തുടർന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

അഫ്സറിനെ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായി

അഫ്സറിനെ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായി

മെയ് 16ന് ചാവക്കാട് സ്വദേശ‌ി അഫ്സറിനെ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായത്. ഇയാളിൽ നിന്നാണ് രഹസ്യ സങ്കേതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+