പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു...!! പുറത്തറിയാതിരിക്കാന്‍ കൊലപാതകവും...!!

  • By: Anamika
Subscribe to Oneindia Malayalam

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അബ്ദുള്‍ ഹക്കീമിനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയാതിരിക്കാനായി ഇയാള്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തുകയും ചെയ്തു. അസ്സം സ്വദേശിയാണ് അബ്ദുള്‍ ഹക്കീം എന്ന് പോലീസ് പറയുന്നു.

rape

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. ഭാര്യയ്ക്ക് കൂട്ടിന് എന്ന പേരിലാണ് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയത്. ശേഷം ഭാര്യ വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി വിവരം ഹക്കീമിന്റെ ഭാര്യയോട് പറഞ്ഞു.

murder

തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് വീണ്ടും പീഡിപ്പിക്കുയും ചെയ്തു. രണ്ട് മാസം മുന്‍പാണ് ഈ സംഭവം നടന്നത്. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം ഇയാള്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തുകയായിരുന്നു. 2 വര്‍ഷത്തിന് ശേഷം പെണ്‍കുട്ട്ി പീഡന വിവരം സ്‌കൂളിലെ അധ്യാപകരോട് തുറന്ന് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. കൊലക്കേസില്‍ വിചാരണ നേരിടുന്ന ഹക്കീമിനെ ഇപ്പോള്‍ പീഡനക്കേസിലും പ്രതി ചേര്‍ത്തിരിക്കുകയാണ്.

English summary
Police have founded the accussed in rape of minor girl in Perumbavoor
Please Wait while comments are loading...