ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം മതപഠനത്തിനായി പോയതായിരുന്നുവെന്നുമാണ് ആയിഷ എന്ന ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്.
കാസർകോട്: കണിയാംപാടിയിൽ നിന്ന് കാണാതായ ആയിഷ എന്ന ആതിരയെ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ബേക്കൽ പോലീസ് ആതിരയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം മതപഠനത്തിനായി പോയതായിരുന്നുവെന്നുമാണ് ആയിഷ എന്ന ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്. മാതാപിതാക്കൾ അംഗീകരിക്കുകയാണെങ്കിൽ അവരോടൊപ്പം പോകാമെന്നും ആതിര പറഞ്ഞു.
എന്നാൽ ആയിഷയായെത്തിയ ആതിരയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളും ബന്ധുക്കളും തയ്യാറായില്ല. തുടർന്ന് യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ട കോടതി, പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ നിർദേശിച്ചു. ആതിരയെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതാണെന്നും, ഐസിസ് തീവ്രവാദികളാണ് ആതിരയുടെ തിരോധാനത്തിന് പിന്നിലെന്നുമായിരുന്നു നേരത്തെ ആരോപണമുയർന്നിരുന്നത്.

മതപഠനത്തിന്...
ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ആതിരയെ ജൂലായ് 10 മുതലാണ് കാണാതായത്. മതപഠനത്തിന് പോകുകയാണെന്ന് കത്തെഴുതി വെച്ചിട്ടാണ് ആതിര വീട്ടിൽ നിന്നും പോയത്.

ഇരിട്ടിയിൽ...
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് ആതിരയെ പോലീസ് കണ്ടെത്തിയത്. ഇരിട്ടിയിലെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു ആതിര താമസിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയതല്ല...
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോയതെന്നും ആയിഷ എന്ന ആതിര മജിസ്ട്രേറ്റിന് മുന്നിൽ വ്യക്തമാക്കി.

പാസ്പോർട്ട് പോലുമില്ല...
അതിനിടെ, ആതിരയെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതാണെന്നുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ തനിക്ക് അത്തരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും, പാസ്പോർട്ട് പോലുമില്ലെന്നും ആതിര പറഞ്ഞു. ബിരുദ പഠനകാലത്ത് തന്നെ ഇസ്ലാമിനെക്കുറിച്ച് പഠിച്ച ആതിര കൂടുതൽ മതപഠനത്തിനായാണ് വീട് വിട്ടുപോയത്.

വ്യാജ പ്രചാരണങ്ങൾ...
താൻ വീട് വിട്ട് പോയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ തീരുമാനിച്ചതെന്നും ആതിര വ്യക്തമാക്കി.

പഠനം തുടരണം...
സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോയതെന്ന് വ്യക്തമാക്കിയ ആതിര പഠനം തുടരാനാണ് താത്പര്യമെന്നും കോടതിയെ അറിയിച്ചു.

അംഗീകരിക്കുകയാണെങ്കിൽ...
ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി മാറിയ തന്നെ അംഗീകരിക്കുകയാണെങ്കിൽ മാതാപിതാക്കളോടൊപ്പം പോകാൻ സമ്മതമാണെന്നും ആതിര കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആതിരയെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല.

നാടകീയ രംഗങ്ങൾ...
അതിനിടെ ആതിരയുടെ മാതാപിതാക്കൾ മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ നിന്ന് നിലവിളിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആതിരയെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി പേരാണ് മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശുകയും ചെയ്തു.

മഹിളാ മന്ദിരത്തിലേക്ക്....
യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ച കോടതി, നിലവിൽ സംരക്ഷകരായി ആരുമില്ലാത്തതിനാൽ പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ നിർദേശിച്ചു. തുടർന്ന് പോലീസ് സാന്നിദ്ധ്യത്തിൽ ആതിരയെ മഹിളാമന്ദിരത്തിലേക്ക് കൊണ്ടുപോയി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications