കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം മതപഠനത്തിനായി പോയതായിരുന്നുവെന്നുമാണ് ആയിഷ എന്ന ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: കണിയാംപാടിയിൽ നിന്ന് കാണാതായ ആയിഷ എന്ന ആതിരയെ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ബേക്കൽ പോലീസ് ആതിരയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

ഒളിവിൽ കഴിഞ്ഞ് മടുത്തു, മുൻകൂർ ജാമ്യവുമില്ല! ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസിന് പിടികൊടുക്കുന്നു?ഒളിവിൽ കഴിഞ്ഞ് മടുത്തു, മുൻകൂർ ജാമ്യവുമില്ല! ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസിന് പിടികൊടുക്കുന്നു?

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം മതപഠനത്തിനായി പോയതായിരുന്നുവെന്നുമാണ് ആയിഷ എന്ന ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്. മാതാപിതാക്കൾ അംഗീകരിക്കുകയാണെങ്കിൽ അവരോടൊപ്പം പോകാമെന്നും ആതിര പറഞ്ഞു.

സംഘർഷത്തിന് അയവില്ലാതെ തലസ്ഥാനം;സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു,പിന്നിൽ ബിജെപി?സംഘർഷത്തിന് അയവില്ലാതെ തലസ്ഥാനം;സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു,പിന്നിൽ ബിജെപി?

എന്നാൽ ആയിഷയായെത്തിയ ആതിരയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളും ബന്ധുക്കളും തയ്യാറായില്ല. തുടർന്ന് യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ട കോടതി, പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ നിർദേശിച്ചു. ആതിരയെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതാണെന്നും, ഐസിസ് തീവ്രവാദികളാണ് ആതിരയുടെ തിരോധാനത്തിന് പിന്നിലെന്നുമായിരുന്നു നേരത്തെ ആരോപണമുയർന്നിരുന്നത്.

മതപഠനത്തിന്...

മതപഠനത്തിന്...

ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ആതിരയെ ജൂലായ് 10 മുതലാണ് കാണാതായത്. മതപഠനത്തിന് പോകുകയാണെന്ന് കത്തെഴുതി വെച്ചിട്ടാണ് ആതിര വീട്ടിൽ നിന്നും പോയത്.

ഇരിട്ടിയിൽ...

ഇരിട്ടിയിൽ...

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് ആതിരയെ പോലീസ് കണ്ടെത്തിയത്. ഇരിട്ടിയിലെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു ആതിര താമസിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയതല്ല...

തട്ടിക്കൊണ്ടുപോയതല്ല...

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോയതെന്നും ആയിഷ എന്ന ആതിര മജിസ്ട്രേറ്റിന് മുന്നിൽ വ്യക്തമാക്കി.

പാസ്പോർട്ട് പോലുമില്ല...

പാസ്പോർട്ട് പോലുമില്ല...

അതിനിടെ, ആതിരയെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതാണെന്നുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ തനിക്ക് അത്തരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും, പാസ്പോർട്ട് പോലുമില്ലെന്നും ആതിര പറഞ്ഞു. ബിരുദ പഠനകാലത്ത് തന്നെ ഇസ്ലാമിനെക്കുറിച്ച് പഠിച്ച ആതിര കൂടുതൽ മതപഠനത്തിനായാണ് വീട് വിട്ടുപോയത്.

വ്യാജ പ്രചാരണങ്ങൾ...

വ്യാജ പ്രചാരണങ്ങൾ...

താൻ വീട് വിട്ട് പോയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ തീരുമാനിച്ചതെന്നും ആതിര വ്യക്തമാക്കി.

പഠനം തുടരണം...

പഠനം തുടരണം...

സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോയതെന്ന് വ്യക്തമാക്കിയ ആതിര പഠനം തുടരാനാണ് താത്പര്യമെന്നും കോടതിയെ അറിയിച്ചു.

അംഗീകരിക്കുകയാണെങ്കിൽ...

അംഗീകരിക്കുകയാണെങ്കിൽ...

ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി മാറിയ തന്നെ അംഗീകരിക്കുകയാണെങ്കിൽ മാതാപിതാക്കളോടൊപ്പം പോകാൻ സമ്മതമാണെന്നും ആതിര കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആതിരയെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല.

നാടകീയ രംഗങ്ങൾ...

നാടകീയ രംഗങ്ങൾ...

അതിനിടെ ആതിരയുടെ മാതാപിതാക്കൾ മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ നിന്ന് നിലവിളിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആതിരയെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി പേരാണ് മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശുകയും ചെയ്തു.

മഹിളാ മന്ദിരത്തിലേക്ക്....

മഹിളാ മന്ദിരത്തിലേക്ക്....

യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ച കോടതി, നിലവിൽ സംരക്ഷകരായി ആരുമില്ലാത്തതിനാൽ പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ നിർദേശിച്ചു. തുടർന്ന് പോലീസ് സാന്നിദ്ധ്യത്തിൽ ആതിരയെ മഹിളാമന്ദിരത്തിലേക്ക് കൊണ്ടുപോയി.

English summary
police found athira who was missing from kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X