കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയ പൊതി ഉഗ്രശേഷിയുള്ള ബോംബ് ?

സ്‌കൂളിന് സമീപത്തുള്ള ഇടവൂര്‍ റോഡില്‍ വ്യാപാരസ്ഥാപനത്തിന് സമീപം മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.

  • By വരുണ്‍
Google Oneindia Malayalam News

എറണാകുളം: പെരുമ്പാവൂരില്‍ കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിനു സമീപത്തുനിന്നും കണ്ടെടുത്ത സ്‌ഫോടകവസ്തു ബോംബാണെന്ന് സൂചന. നാട്ടുകാരാണ് ബോംബാണെന്ന് തോന്നുന്ന വസ്തു കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്‌ഫോടകവസ്തു സുരക്ഷിതമായി മണല്‍ നിറച്ച ബക്കറ്റിലേക്ക് മാറ്റി.

പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്‌ഫോടകവസ്തു അത്യുഗ്ര ശേഷിയുള്ള ബോംബാണെന്ന് സ്ഥിരീകരിച്ചത്. സ്‌കൂളിന് സമീപത്തുള്ള ഇടവൂര്‍ റോഡില്‍ വ്യാപാരസ്ഥാപനത്തിന് സമീപം മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.

perumbavoor-map

അടുത്തിടെ കണ്ണൂരില്‍ നിന്ന് പോലീസ് കണ്ടെടുത്ത സ്‌ഫോടകവസ്തുവിനോട് സാമ്യമുള്ളതാണ് കൊച്ചിയില്‍ നിന്നും ലഭിച്ചിരിക്കുന്ന പൊതി. പ്ലാസ്റ്റിക് ബോളുപോലുള്ള ആവരണത്തിനുള്ളിലായിരുന്നു സ്‌ഫോടക വസ്തു നിറച്ചിരുന്നത്. തമിഴ് പത്രം കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു.

ഏതെങ്കിലും കാരണവശാല്‍ മാലിന്യകൂമ്പാരത്തിന് തീപിടിച്ചിരുന്നെങ്കില്‍ അത്യുഗ്ര സ്‌ഫോടനം നടന്നേനെയെന്നാണ് പോലീസ് പറയുന്നത്.
എപ്പോഴും തിരക്കുള്ള വാഹനഗതാഗതമുള്ള, സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് കാല്‍നടക്കാരും കടന്നുപോകുന്ന പാതയോരത്ത ചവറുകൂനയിലായിരുന്നു സ്‌ഫോടക വസ്തുകിടന്നിരുന്നത് എന്നത് ദുരൂഹത വര്‍ദ്ദിപ്പിക്കുന്നുണ്ട്.

നാടന്‍ ബോംബിന്റെ ശൈലിയിലുള്ള സ്‌ഫോടകവസ്തു എങ്ങിനെ ഇവിടെയെത്തിയെന്ന്് പോലീസ് അന്വേഷിക്കുന്നുണ്ട്. കിടന്നിരുന്ന 'സമീപ പ്രദേശങ്ങളായ കാലടി, മലയാറ്റൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Police found explosive near school in Perumbavoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X