പ്രമുഖഹാസ്യ നടന്റെ മകന്റെ കാമുകിയുടെ മരണം...! ജീവനൊടുക്കാൻ കാരണം ഇതാണ്..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഹാസ്യനടന്റെ മകന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് സാമ്പത്തിക കാരണങ്ങളാലെന്ന് പോലീസ്. പെണ്‍കുട്ടിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നടന്റെ മകനും പ്രതിശ്രുത വരനുമായ ഹരികൃഷ്ണന്‍ അറിഞ്ഞതാണ് ജീവനൊടുക്കാന്‍ പ്രേരകമായതെന്നാണ് പോലീസ് പറയുന്നത്. മാവേലിക്കര സ്വദേശിനി ബിന്ദുജ നായരെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശശികലയുടെ പാര്‍ട്ടിക്ക് മരണമണി..! സര്‍ക്കാര്‍ നിലംപതിക്കും..!! ജയലളിതയുടെ ശാപം പിന്തുടരുന്നു..!!

കലാഭവന്‍ മണിയുടെ ശരീരത്തിൽ വിഷം കടന്നത്...! പിന്നിൽ കളിച്ചവരെ സിബിഐ പൊക്കും..!! മരണം അസ്വാഭാവികം !!!

കാരണം കണ്ടെത്തി പോലീസ്

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ ബിന്ദുജയും നടന്റെ മകന്‍ ഹരികൃഷ്ണനും പ്രണയത്തിലായിരുന്നു. ഇവരുടെ കുടുംബങ്ങളുടെ അംഗീകാരവും ഈ ബന്ധത്തിനുണ്ടായിരുന്നു. എന്നാല്‍ ബന്ദുജയ്ക്ക് നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് ഹരികൃഷ്ണന്‍ അറിഞ്ഞിരുന്നില്ല.

യുവതിക്കെതിരെ കേസ്

ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണയം വെയ്ക്കുന്നതിനായി ബിന്ദുജ സ്വര്‍ണാഭരണങ്ങള്‍ കടം വാങ്ങിയിരുന്നു. ഇത് പറഞ്ഞ സമയത്ത് തിരികെ നല്‍കാനായില്ല. തുടര്‍ന്ന് കഴക്കൂട്ടം പോലീസില്‍ ബിന്ദുജയ്‌ക്കെതിരെ കേസ് കൊടുത്തിരുന്നു. മധ്യസ്ഥതയ്‌ക്കൊടുവില്‍ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ ധാരണയായി.

ആറു ലക്ഷം കടം

ആറു ലക്ഷം രൂപയുടെ മറ്റൊരു കടവും ബിന്ദുജയ്ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ബിന്ദുജയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല. ബിന്ദുജ മരിക്കുന്നതിന്റെ തലേദിവസം ഒരു സുഹൃത്ത് വഴി വിവരങ്ങള്‍ ഹരികൃഷ്ണന്‍ അറിയാനിടയായി.

കാമുകനെ അറിയിച്ചില്ല

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെ അറിയിക്കാത്തതില്‍ ഹരികൃഷ്ണന്‍ ബിന്ദുജയോട് നീരസം കാണിച്ചുവെന്നും പോലീസ് പറയുന്നു. ഇതേത്തുടര്‍ന്നാണ് ബിന്ദുജ ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് ഹരികൃഷ്ണന് ബിന്ദുജ മെസ്സേജ് അയച്ചിരുന്നു.

ജീവനൊടുക്കാൻ തീരുമാനം

മെസ്സേജ് വായിച്ച ഹരികൃഷ്ണന്‍ ബിന്ദുജയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അപ്പോള്‍ത്തന്നെ ബിന്ദുജ താമസിക്കുന്ന ഫ്‌ളാറ്റിലെത്തുകയും യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.

ആത്മഹത്യാ കുറിപ്പ് ലഭിച്ചില്ല

നടന്റെ ഉടമസ്ഥതയിലുള്ളതാണ് ശാസ്മംഗലത്തുള്ള ഫ്‌ളാറ്റ്, ബിന്ദുജ അടുത്തിടെയാണ് ഇവിടേക്ക് താമസം മാറ്റിയത്. തനിച്ചായിരുന്നു ബിന്ദുജ ഇവിടെ താമിസിച്ചിരുന്നത്. ബിന്ദുജയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

English summary
Police have found the reason behind techie woman's suicide in Thiruvananthapuram
Please Wait while comments are loading...