Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം പോവാന്‍ യുവതിയുടെ വീടാക്രമിക്കല്‍ നാടകം; കയ്യോടെ പിടികൂടി പോലീസ്

തിരുവനന്തപുരം; പ്രണയിക്കുന്നവരോടൊപ്പമുള്ള ജീവിതം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി കാമുകി-കാമുകന്‍മാര്‍ പലതന്ത്രങ്ങളും പുറത്തെടുക്കാറുണ്ട്. കല്യാണം കഴിഞ്ഞിട്ടും സ്ത്രീകള്‍ക്കും പുരുഷനും ഉണ്ടാകുന്ന അന്യബന്ധങ്ങള്‍ പലപ്പോഴും ഭര്‍ത്താവിന്റേയെ ഭാര്യയുടേയോ കൊലപാതകത്തില്‍ ആണ് കലാശിക്കാറ്.

കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ സയനൈഡ് കൊടുത്ത് കൊന്ന സോഫിയ എന്ന മലയാളി യുവതിക്കും കാമുകനും ഓസ്‌ട്രേലിയന്‍ കോടതി തടവ് ശിക്ഷ വിധിച്ചത് ഈ അടുത്ത ദിവസം ആയിരുന്നു. ഭര്‍ത്താവിനെ അപായപെട്ടുത്താന്‍ ശ്രമിച്ചില്ലെങ്കിലും കാമുകനുമായി ജീവിക്കാന്‍ വീടാക്രമണ പദ്ധതി നടത്തിയ യുവതിയുടെ കള്ളത്തരം പോലീസ് ഇപ്പോള്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ്. തിരുവനന്തപുരം കരമനയിലാണ് സംഭവം.

വിവാഹം ക്ഷണിക്കാനായി വീട്ടിലെത്തിയ രണ്ടുപേര്‍ വീടാക്രമിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി യുവതി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയില്‍ വീടാക്രമണ പദ്ധതി യുവതി തന്നെ ആസൂത്രണം ചെയ്താണെന്ന് കണ്ടെത്തുകയായിരുന്നു.

പരാതി

പരാതി

വിവാഹം ക്ഷിണിക്കാനായായി വീട്ടിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ കരമന കരുമം ഇടഗ്രാമം വായനശാലത്ത് സമീപത്തെ വീടാക്രമിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വീട്ടുകരണങ്ങള്‍ തകര്‍ത്തു എന്നുമായിരുന്നു യുവതി പോലീസില്‍ നല്‍കിയ പരാതി. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

സംശയം

സംശയം

പിടിവലിക്കിടെ നിലത്തുവീണ് ബോധം നഷ്ടപ്പെട്ടുവെന്നും പീന്നിട് എന്ത് സംഭവിച്ചുവെന്ന് ഓര്‍മയില്ലെന്നുമായി യുവതി പോലീസില്‍ നല്‍കിയിരുന്ന മൊഴിയില്‍ പറഞ്ഞത്. യുവതിയുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഫോര്‍ട്ട് അസി.കമ്മീഷ്ണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ വനിതാ പോലീസുകാരുടെ സാഹായത്തോടെയായിരുന്നു യുവതിയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തത്.

 ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ആവര്‍ത്തിച്ചുണ്ടായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിയാന്‍ താന്‍ മെനഞ്ഞ നാടകമായിരുന്നു ഇതെന്ന യുവതി പോലീസിനോട് വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനയുള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കൂടി പരിശോധിച്ചശേഷം യുവതിക്കെതിരെ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

കള്ളക്കഥ

കള്ളക്കഥ

പീഡനത്തിരയായല്‍ ഭര്‍ത്താവ് തന്നെ വെറുക്കുമെന്നും ഇതുവഴി വിവാഹം മോചനം നേടി പുരുഷസുഹൃത്തിനൊപ്പം ഒരുമിച്ച് ജീവിക്കാമെന്നും കരുതിയാണ് കള്ളക്കഥ മെനഞ്ഞത്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷമെ യുവതിയുടെ കുറ്റസമ്മതം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പോലീസ് പറഞ്ഞു.

അന്യന്റെ ഭാര്യ

അന്യന്റെ ഭാര്യ

അന്യന്റെ ഭാര്യയെ മോഹിക്കുന്നവര്‍ക്ക് ഇതുപോലുള്ള അഡാര്‍ പണികിട്ടും എന്ന് വീടിന്റെ ഭിത്തിയില്‍ എഴുതി ഒട്ടിച്ചിരുന്നു. ഇതിന് പിന്നില്‍ യുവതി ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ കുറച്ച് ഭാഗം കീറിയ നിലയിലായാരുന്നു. ഇത് ഒട്ടിച്ചത് അക്രമികള്‍ ആണെന്നായിരുന്നു യുവതി ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നത്.

സമയം

സമയം

അക്രമമുണ്ടായി എന്ന് പറയപ്പെടുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃപിതാവും ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ വീടിന് സമീപത്തെ ക്ഷേത്രത്തിലും പോയിരിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരം അയല്‍വാസികളുള്‍പ്പടേ അറിയുന്നത്. യുവതിയുടെ വീട്ടില്‍ മറ്റാരും വന്നുപോകുന്നത് അയല്‍ക്കാരും കണ്ടിരുന്നില്ല.

അയല്‍വാസികള്‍

അയല്‍വാസികള്‍

അക്രമം ഉണ്ടായി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും യുവതി കൂക്കിവിളിച്ചതോ ബഹളം വെച്ചതോ ആയി കേട്ടില്ലെന്ന അയല്‍വാസികളുടെ മൊഴിയും പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു. അക്രമത്തില്‍ തനിക്ക് പരിക്കേറ്റെന്ന യുവതി പറഞ്ഞതിനാല്‍ ആദ്യം സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇവരെ തൈക്കാട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

പരിശോധന

പരിശോധന

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മര്‍ദ്ദനത്തിന്റെ പാടുകളോ പരിക്കുകളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതിയെ ഡിസ്ചാര്‍ജ് ചെയ്യിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കഥ വെളിച്ചത്തായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+