Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി, കൈ മുറിച്ച നിലയിൽ, ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ കാണാതായ ഗണ്‍മാനെ കണ്ടെത്തി. ഗണ്‍മാന്‍ ജയ്‌ഘോഷിനെ ആണ് കണ്ടെത്തിയത്. കൈക്ക് മുറിവേറ്റ നിലയില്‍ ആണ് വീടിന് സമീപത്ത് നിന്ന് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി 7.30ന് ശേഷമാണ് ജയ്‌ഘോഷിനെ വീട്ടില്‍ നിന്നും കാണാതായത്. ജയ്‌ഘോഷിന്റെത് ആത്മഹത്യാ ശ്രമം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ബൈക്കിൽ പോയ ചിലരാണ് റോഡരികിൽ ജയ്ഘോഷിനെ കണ്ടെത്തിയത്. ജയ്ഘോഷിന്റെ വീടിന് സമീപത്തുളള കാട് നിറഞ്ഞ സ്ഥലത്തായിരുന്നു ഇയാളുണ്ടായിരുന്നത്. ജയ്ഘോഷ് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ് പോലീസിനോട് പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്വർണ്ണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ജയ്ഘോഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

gunman

Recommended Video

cmsvideo
    Kerala Gold Smuggling Case; UAE Consulate Attache's Gunman is Missing | Oneindia Malayalam

    തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ജയ്‌ഘോഷ്. മൂന്ന് വര്‍ഷമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ജയ്‌ഘോഷുമായി ഫോണില്‍ ബന്ധപ്പെട്ടതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്.

    ജയ്‌ഘോഷിന്റെ തോക്ക് എആര്‍ ക്യാമ്പിലേക്ക് തിരിച്ച് എത്തിച്ചിരുന്നു. വൈകിട്ട് തുമ്പയിലെ ഭാര്യവീടിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കി. ജയ്‌ഘോഷിന് ചിലരുടെ ഭീഷണി ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. കാണാതാവുന്നതിന് തൊട്ട് മുന്‍പ് പോലീസിലുളള ഒരു സുഹൃത്തുമായി ജയ്‌ഘോഷ് ഫോണില്‍ സംസാരിച്ചിരുന്നതായി വിവരമുണ്ട്. ഫോണ്‍ വിളിക്ക് ശേഷം പുറത്തേക്ക് ഇറങ്ങിയ ജയ്‌ഘോഷ് പിന്നെ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെയാണ് വീട്ടുകാര്‍ തുമ്പ പോലീസിനെ സമീപിച്ചത്. ജയ്ഘോഷിന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+