ലതികയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കോഴിക്കോട്: ഒടുവില്‍ പോലീസുകാര്‍ തിരുത്തി. കെകെ ലതിക എംഎല്‍എ ജയിലിലെത്തി ഭര്‍ത്താവ് മോഹനന്‍മാഷെ കണ്ടതില്‍ ഒരു ദുരൂഹതയും ഇല്ല. എല്ലാം വെറും സംശയങ്ങള്‍ മാത്രമായിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മൊബൈല്‍ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവം വിവാദമായപ്പോഴാണ് കെകെ ലതിക എംഎല്‍എയേയും വിവാദത്തിലേക്ക് വലിച്ചിഴച്ചത്. വിവാദ വാര്‍ത്ത പുറത്ത് വന്ന് ഒരുമണിക്കൂറിനുള്ളില്‍ ലതിക ജയിലെത്തി ഭര്‍ത്താവ് മോഹനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചിരുന്നു. മൂന്ന് ജോഡി വസ്ത്രങ്ങളും കൈമാറിയുന്നു.

ഈ സന്ദര്‍ശനമാണ് വിവാദമായത്. കെകെ ലതിക ജയില്‍ സന്ദര്‍ശിച്ച് പോയതിന് ശേഷമാണ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതന്നും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മാറ്റാന്‍ എംഎല്‍എ കൂട്ടുനിന്നു എന്നായിരുന്നു ആരോപണം. ഈ ആരോപണത്തെ പിന്തുണച്ച് പോലീസും ജയില്‍ വകുപ്പും അന്വേഷണവും തുടങ്ങിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തെ വിചാരണ കോടതയില്‍ എത്തിയ ലതികയെ മോഹനന്‍ മാസ്റ്ററെ കാണുന്നതില്‍ നിന്ന് പോലീസ് തടയുകയും ചെയ്തിരുന്നു. ഉന്നത തല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇതെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞത്.
എന്തായാലും ഇപ്പോള്‍ പോലീസ് വിശദമായി അന്വേഷിച്ചിട്ടാണ് ദുരൂഹത നീക്കിയതത്രെ.സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യ വ്യക്തമാതെന്നും പോലീസ് അറിയിച്ചു.


Click it and Unblock the Notifications