കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനത്തിന് പോലീസ് അനുമതി.... എത്രയും പെട്ടെന്ന് ശബരിമലയിലെത്തും!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ നിലപാട് മാറ്റിയിരിക്കുകയാണ് പോലീസ്. ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും ഇവരുടെ ദര്‍ശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പോലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ദര്‍ശന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ പോലീസ് തടഞ്ഞത്. ഹൈക്കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും കോട്ടയം എസ്പി വ്യക്തമാക്കിയിരുന്നു.

1

അതേസമയം പോലീസ് അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ശബരിമലയില്‍ എത്തുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എരുമേലയില്‍ വച്ചായിരുന്നു ഇവരെ പോലീസ് തടഞ്ഞത്. പോലീസ് മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. സ്ത്രീവേഷത്തില്‍ ശബരിമലയിലേക്ക് പോകാനാവില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. തുടര്‍ന്ന് സുരക്ഷ ഒരുക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. മലയ്ക്ക് പോകാന്‍ ഒരുങ്ങിയാല്‍ പിടിച്ച് ജയിലില്‍ ഇടുമെന്നായിരുന്നു എരുമേലിയിലെ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു. തങ്ങള്‍ പോകുന്നത് നേരത്തെ തന്നെ പോലീസിനെ അറിയിച്ചെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!

രാഹുൽ പ്രധാനമന്ത്രിയാകില്ല; 2 മാസത്തിനകം ചിത്രം വ്യക്തമാകും, സ്റ്റാലിനെ തള്ളി കോൺഗ്രസ് നേതാവ്രാഹുൽ പ്രധാനമന്ത്രിയാകില്ല; 2 മാസത്തിനകം ചിത്രം വ്യക്തമാകും, സ്റ്റാലിനെ തള്ളി കോൺഗ്രസ് നേതാവ്

English summary
police gave green signal to transgenders sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X