Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് സൂചന? നാദിര്‍ഷയ്ക്കായി വലവിരിച്ചതിനു പിന്നില്‍...

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മൊബൈലിനെ കുറിച്ച് വ്യക്തത ലഭിച്ചതിനെ തുടര്‍ന്നാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കേസിലെ നിര്‍ണായക തെളിവാണ്. മൊബൈല്‍ നശിപ്പിച്ചെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

ആ മൊബൈല്‍

ആ മൊബൈല്‍

നടിയെ ആകമ്രേിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മൊബൈല്‍ കേസിലെ നിര്‍ണായക തെളിവാണ്. ഇതിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചെന്നാണ് ഇപ്പോഴുള്ള വിവരം.

നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്

നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്

മൊബൈലിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകള്‍. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചശേഷം നാദിര്‍ഷ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.

മൊബൈല്‍ നശിപ്പിച്ചു

മൊബൈല്‍ നശിപ്പിച്ചു

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചുവെന്നാണ് സുനിയുടെ അഭിഭാഷകരായിരുന്ന രാജു ജോസഫിന്റെയും പ്രതീഷ് ചാക്കോയുടെയും മൊഴി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.

എല്ലാം സംശയം

എല്ലാം സംശയം

മൊബൈല്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം നല്‍കിയെന്നാണ് സുനി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയേയും സഹ അഭിഭാഷകനായ രാജു ജോസഫിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ഇവര്‍ കുറ്റ സമ്മതം നടത്തിയത്. ഇവര്‍ അറസ്റ്റിന് വഴങ്ങുകയും ചെയ്തിരുന്നു. ഇത് പോലീസില്‍ സംശയം ഉണ്ടാക്കിയിരുന്നു.

അടപടലം പൂട്ടും

അടപടലം പൂട്ടും

കേസിലെ മുഖ്യ തെളിവാണ് മൊബൈല്‍. ഇത് ലഭിക്കുകയാണെങ്കില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ അടപടലം പൂട്ടി വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

കായലില്‍ എറിഞ്ഞു

കായലില്‍ എറിഞ്ഞു

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് പല കളവുകളും സുനി തുടക്കത്തില്‍ പറഞ്ഞിരുന്നു. മൊബൈല്‍ കായലില്‍ കളഞ്ഞുവെന്നാണ് ആദ്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കായലില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ ലഭിച്ചില്ല. പിന്നീട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓടയില്‍ എറിഞ്ഞു എന്ന് പറഞ്ഞിരുന്നു. ഓടയിലും പരിശോധന നടത്തി.

ഒന്നും വിശ്വസിക്കാതെ

ഒന്നും വിശ്വസിക്കാതെ

പിന്നീട് ഒരു വിഐപിയെ ഏല്‍പ്പിച്ചിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. ഇതിനിടെ മൊബൈല്‍ വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ഇതൊന്നും പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.

നാദിര്‍ഷയുടെ അറസ്റ്റ്

നാദിര്‍ഷയുടെ അറസ്റ്റ്

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷയ്ക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴികള്‍ കളവാണെന്ന് വ്യക്തമായിട്ടുണ്ട്്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

ആശുപത്രിയില്‍

ആശുപത്രിയില്‍

അറസ്റ്റിലാകുമെന്ന വ്യക്തമായ സൂചന ലഭിച്ചതോടെയണ് നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നത്. പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. നാദിര്‍ഷ ആശുപത്രിവിട്ടാല്‍ ഉടന്‍ ചോദ്യ ചെയ്യുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+