പിവിസിയുടെ വീട് ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നേതാക്കള്‍?
തിരുവനന്തപുരം: കേരള സര്‍വകാലാശാല പ്രോ വൈസ് ചാന്‍സലറുടെ വീടിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ അന്വേഷണം ചില പ്രമുഖ നേതാക്കളിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലയില്‍ സമരം നടത്തുന്നവരാണ് തന്റെ വീട് ആക്രമിച്ചതെന്ന് പിവിസി വീരമണികണ്ഠന്‍ മുന്‍പ് ആരോപിച്ചിരുന്നു. ആറ്റിങ്ങല്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള ചില നേതാക്കളുടെ അറിവോടെയാണ് ആക്രമണം എന്നാണ് സൂചന.
ആക്രമണത്തിനായി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതാണെന്നും സംശയിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ നേതാക്കള്‍ കുടുങ്ങും. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസിന് ലഭിയ്ക്കുന്ന വിവരം.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് ശക്തമായ റിപ്പോര്‍ട്ട് നല്‍കിയത് പിവിസിയെ പലരുടെയും കണ്ണിലെ കരടാക്കിയിരുന്നു, ഇതിന് മുന്‍പ് പിവിസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് പിവിസിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications