'വീട് പണിക്ക് പണം വേണം' ബെംഗളൂരൂ സ്‌ഫോടനക്കേസിലെ രഹസ്യക്കോഡുകള്‍ ഇങ്ങനെയാണ്
കൊച്ചി : ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറിന്റെ രഹസ്യക്കോടുകള്‍ പുറത്തായി. സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ടിട്ടുള്ള രഹസ്യക്കോഡുകളാണ് പോലിസിന് ലഭിച്ചത്.
വാട്‌സ് വഴിയാണ് ഇയാള്‍ വിവരങ്ങല്‍ കൈമാറിയിരുന്നത്. ഓരോ ഭാഷയും എന്ത് കോഡിലാണ് സംസാരിക്കേണ്ടതെന്ന് തീരുമാനിച്ച ശേഷം ഫോണിലൂടെ കോഡ് ഭാഷയില്‍ സംസാരിക്കുകയാണ് ചെയ്യുന്നത്.

ഗൂഢാലോചന നടത്തിയത്
വാട്‌സപ്പിലൂടെയാണ് നസീര്‍ ഗൂഢാലോചന നടത്തിയിരുന്നത്. ആദ്യം ഫോണില്‍ വിളിച്ച് വാട്‌സ് ആപ്പ്് ഓണ്‍ ചെയ്യാന്‍ പറയും

ജയിലില്‍ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചത്
നസീര്‍ കോഡ് ഭാഷ ഉപയോഗിച്ചാണ് സംസാരിച്ചത്. ഇതിനായി രഹസ്യമായി ഫോണ്‍ ഉപയോഗിച്ചെന്നാണ് വിവരം

രഹസ്യക്കോഡുകള്‍
വാട്‌സ് ആപ്പ് ഓണ്‍ ചെയ്യുന്നതിലൂടെ വീട് പണിക്ക് പണം വേണം എന്നതാണ് ഓണ്‍ ചെയ്യാനുള്ള കോഡ്. വാട്‌സ് ആപ്പ് ഓണാക്കാന്‍ സാധിക്കുമെങ്കിലും പണം ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയണം.

കത്ത് പിടിച്ചെടുത്തത്
നസീറിന്റെ സഹായി ഷഹനാസില്‍ നിന്നും പോലിസ് കത്ത് പിടിച്ചെടുത്തിരുന്നു. നസീറിന് കൈമാറാനുള്ള സന്ദേശമാണ് കത്തിലെന്ന് പോലിസ് കരുതിയെങ്കിലും അല്ലെന്ന് വ്യക്തമായി. രഹസ്യക്കോഡുകളാണ് നസീര്‍ പങ്കുവയ്ക്കുന്നത്.

പോലിസ് കൊച്ചിയിലെത്തി
നസീറിന്റെ സഹായി ഷഹനാസില്‍ നിന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്താന്‍ പോലിസ് കൊച്ചിയിലെത്തി. ഞായറാഴ്ച കേരള പോലിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഷഹനാസിന് നസീറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാകുന്നത്തതിന് കര്‍ണാടക പോലിസില്‍ ചിലര്‍ സഹായിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ഷഹനാസിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളു.


Click it and Unblock the Notifications