47 ദിവസമായി കാണാമറയത്തുള്ള ജിഷയുടെ ഘാതകന് ഇനി ഒളിച്ചിരിയ്ക്കാനാകില്ല, ആ തെളിവ് കിട്ടി
പെരുമ്പാവൂര്‍: 47 ദിവസമായി കാണാമറയത്തുള്ള ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പില്‍ രക്ത കോശങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് ഏറെ സഹായകമാകുന്നത്.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിലപ്പെട്ട ഈ കണ്ടെത്തല്‍. കൊലയാളിയിലേയ്ക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചേക്കും.

കൊലയാളിയുടേത്?
ഏപ്രില്‍ 28 ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്ന് സ്ഥിരീകരിയ്ക്കുന്ന രീതിയിലാണ് ഫൊറന്‍സിക പരിശോധന ഫലം.

സിമന്റ്
ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണ മേഖലയില്‍ കടന്നിട്ടുള്ളയാളാണ് കൊലയാളിയെന്ന് വ്യക്തമായിരുന്നു.

റബ്ബര്‍ ചെരുപ്പ്
കറുത്ത റബ്ബര്‍ ചെരുപ്പാണ് കണ്ടെടുത്തിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം ചെരുപ്പുകള്‍ ധരിയ്ക്കുന്നത്.

അങ്ങനെയാകാം
കനാലിലേയ്ക്ക് കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും ബലപ്പെടുന്നു

സഹായകമായി
കൊലയാളിയുടെ രക്തം വീടിന്റെ വാതില്‍ കൊളുത്തില്‍ പുരണ്ടതും ജിഷയുടെ വസ്ത്രത്തില്‍ ഉമിനീര് കണ്ടെത്തിയതും നഖത്തില്‍ കൊലയാളിയുടെ ചര്‍മ്മ കോശങ്ങള്‍ കണ്ടെത്തിയതും പിടിയിലാകുന്നത് യഥാര്‍ത്ഥ പ്രതി തന്നെയാണോ എന്ന് സ്ഥിരീകരിയ്ക്കാന്‍ സഹായകമാകും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications