കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

47 ദിവസമായി കാണാമറയത്തുള്ള ജിഷയുടെ ഘാതകന് ഇനി ഒളിച്ചിരിയ്ക്കാനാകില്ല, ആ തെളിവ് കിട്ടി

  • By ജാനകി
Google Oneindia Malayalam News

പെരുമ്പാവൂര്‍: 47 ദിവസമായി കാണാമറയത്തുള്ള ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പില്‍ രക്ത കോശങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് ഏറെ സഹായകമാകുന്നത്.

തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിലപ്പെട്ട ഈ കണ്ടെത്തല്‍. കൊലയാളിയിലേയ്ക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചേക്കും.

കൊലയാളിയുടേത്?

കൊലയാളിയുടേത്?

ഏപ്രില്‍ 28 ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്ന് സ്ഥിരീകരിയ്ക്കുന്ന രീതിയിലാണ് ഫൊറന്‍സിക പരിശോധന ഫലം.

സിമന്റ്

സിമന്റ്

ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണ മേഖലയില്‍ കടന്നിട്ടുള്ളയാളാണ് കൊലയാളിയെന്ന് വ്യക്തമായിരുന്നു.

റബ്ബര്‍ ചെരുപ്പ്

റബ്ബര്‍ ചെരുപ്പ്

കറുത്ത റബ്ബര്‍ ചെരുപ്പാണ് കണ്ടെടുത്തിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം ചെരുപ്പുകള്‍ ധരിയ്ക്കുന്നത്.

അങ്ങനെയാകാം

അങ്ങനെയാകാം

കനാലിലേയ്ക്ക് കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും ബലപ്പെടുന്നു

സഹായകമായി

സഹായകമായി

കൊലയാളിയുടെ രക്തം വീടിന്റെ വാതില്‍ കൊളുത്തില്‍ പുരണ്ടതും ജിഷയുടെ വസ്ത്രത്തില്‍ ഉമിനീര്‍ കണ്ടെത്തിയതും നഖത്തില്‍ കൊലയാളിയുടെ ചര്‍മ്മ കോശങ്ങള്‍ കണ്ടെത്തിയതും പിടിയിലാകുന്നത് യഥാര്‍ത്ഥ പ്രതി തന്നെയാണോ എന്ന് സ്ഥിരീകരിയ്ക്കാന്‍ സഹായകമാകും.

English summary
Police get new evidence on Jisha Murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X