Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ ഞെട്ടിച്ച് ജിഷയുടെ ഡയറിക്കുറിപ്പുകള്‍

പെരുമ്പാവൂര്‍: ജിഷ കൊലപാതകത്തില്‍ അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തില്‍ ജിഷയുടെ ഡയറി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പരിസരവാസികളെ ഉള്‍പ്പടെ ഒട്ടേറെ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് ജിഷയുടെ ഡയറി തെളിവിലേയ്ക്കായി ശേഖരിച്ചിരുന്നു. ജിഷയ്ക്ക് സ്ഥിരമായി ഡയറി എഴുതുന്ന പതിവുണ്ടെന്നാണ് വിവരങ്ങള്‍. വധഭീഷണിയുള്ളതായി ഡയറിയില്‍ ജിഷ എഴുതിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍.

Jisha

തന്നെ ചിലര്‍ കൊല്ലാന്‍ നടക്കുന്നതായി ജിഷ ഡയറിയില്‍ പറയുന്നു. പരിസരവാസികളായ ചിലരെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തു. ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷയുടെ കൊലപാതകം അന്വേഷിയ്ക്കുന്നതില്‍ പൊലീസ് പ്രൊഫഷണല്‍ സമീപനമല്ല കാണിയ്ക്കുന്നതെന്ന് പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+