Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃപ്തി ദേശായി തൊടുപുഴയില്‍? ശബരിമല പ്രവേശനം ഉടന്‍? ജാഗ്രതയോടെ പോലീസ്...

മേലുകാവ്-ഈരാറ്റുപേട്ട-എരുമേലി വഴി ശബരിമലയില്‍ പ്രവേശിക്കാനാണ് തൃപ്തി ദേശായിയുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.

തൊടുപുഴ: സ്ത്രീ വിമോചന പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തൊടുപുഴയില്‍ എത്തിയതായി വിവരം. തൊടുപുഴയ്ക്ക് സമീപം മുട്ടം ഭാഗത്തു വെച്ചാണ് തൃപ്തി ദേശായിയെ കണ്ടതായി ഒരു ശബരിമല തീര്‍ത്ഥാടകന്‍ പോലീസിനെ വിവരമറിയിച്ചത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൊടുപുഴ മുട്ടത്ത് വെച്ച് തൃപ്തി ദേശായിയെ കണ്ടതായി വിവരം ലഭിച്ചത്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ ഇവര്‍ മുട്ടം ഭാഗത്ത് കൂടി കടന്നുപോയെന്നായിരുന്നു വിവരം. തുടര്‍ന്ന് ഈ വിവരം ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനു കൈമാറി. മേലുകാവ്-ഈരാറ്റുപേട്ട-എരുമേലി വഴി ശബരിമലയില്‍ പ്രവേശിക്കാനാണ് തൃപ്തി ദേശായിയുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.

truptidesai

തൃപ്തി ദേശായി തൊടുപുഴയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പത്തനംതിട്ട പോലീസ് സൂപ്രണ്ട് അടിയന്തരമായി പമ്പയിലെത്തിയിട്ടുണ്ട്. എന്നാല്‍ തൃപ്തി ദേശായി പൂണെയിലുണ്ടെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.

ജനുവരിയില്‍ ശബരിമല ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നത്. വേഷം മാറി ശബരിമലയില്‍ പ്രവേശിക്കാനാണ് അവരുടെ ശ്രമമെന്നതിനാല്‍ ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+