ദിലീപും സുനിലും തമ്മില്‍...വെളിപ്പെടുത്തി നിര്‍മാതാവ്!! താരം പറഞ്ഞത് പച്ചക്കള്ളം!! ഇനി രക്ഷയില്ല..

  • By: Sooraj
Subscribe to Oneindia Malayalam

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി വിവരം. കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സുനിലിനെ തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദിലീപ്. എന്നാല്‍ ഇതു തെറ്റാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചുകഴിഞ്ഞു. അതിനിടെ സുനിക്കെതിരേ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തിലാണ് സുനിലിനെതിരേ കേസെടുത്തിരിക്കുന്നത്. അന്നു നടന്ന സംഭവത്തില്‍ സുനിലിനൊപ്പം പങ്കാളിയായിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അപ്പുണ്ണിയുടെ അപ്രതീക്ഷിത നീക്കം!! പോലീസ് പകച്ചുപോയി!! കേസില്‍ പുതിയ ട്വിസ്റ്റ് ?

 ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

സുനില്‍ കുമാറിനെ തനിക്ക് അറിയില്ലെന്നും തങ്ങള്‍ തമ്മില്‍ ഒരു തരത്തിലുള്ള ഇടപാടുമില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിക്കിക്കുന്ന വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്.

ജോര്‍ജേട്ടന്‍സ് പൂരം

ജോര്‍ജേട്ടന്‍സ് പൂരം

ദിലീപ് നായകനായി അവസാനമായി പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ സുനില്‍ വന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഹോട്ടല്‍ ജീവനക്കാരന്‍ ദിലീപിനൊപ്പം പകര്‍ത്തിയ സെല്‍ഫിയിലാണ് സുനില്‍ പതിഞ്ഞിരിക്കുന്നത്.

നിലപാടില്‍ ഉറച്ചു നിന്ന് ദിലീപ്

നിലപാടില്‍ ഉറച്ചു നിന്ന് ദിലീപ്

ഈ സെല്‍ഫിയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോഴും സുനിലിനെ അറിയില്ലെന്നു തന്നെയാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ താരം പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചു.

ഡ്രൈവറായി ജോലി ചെയ്തു

ഡ്രൈവറായി ജോലി ചെയ്തു

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ സുനില്‍ നാലു ദിവസം ഡ്രൈവറായി ജോലി ചെയ്തുവെന്ന പുതിയ തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. ഇതു ദിലീപിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.

നിര്‍മാതാവിനെ ചോദ്യം ചെയ്തു

നിര്‍മാതാവിനെ ചോദ്യം ചെയ്തു

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ നിര്‍മാതാവിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനു നിര്‍ണായക തെളിവുകള്‍ കിട്ടിയത്. സുനില്‍ നാലു ദിവസം സെറ്റില്‍ ഡ്രൈവറായിരുന്നുവെന്ന് നിര്‍മാതാവാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

പകരക്കാരനായെത്തി

പകരക്കാരനായെത്തി

സെറ്റിലെ ഡ്രൈവറായിരുന്ന സലീം അവധിയെടുത്തപ്പോഴാണ് സുനിലിനെ ഡ്രൈവറാക്കിയത്. ഇയാള്‍ മടങ്ങിയെത്തിയപ്പോള്‍ സുനിലിനെ മാറ്റുകയായിരുന്നുവെന്നും നിര്‍മാതാവ് പോലീസിനോട് വെളിപ്പെടുത്തി.

അവധിയെടുപ്പിച്ചു ?

അവധിയെടുപ്പിച്ചു ?

ഡ്രൈവറെ നിര്‍ബന്ധിച്ച് ദിലീപ് ലീവ് എടുപ്പിച്ചതാണോയെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് വിവരം.

English summary
Police says Sunil worked as driver in dileep's new movie Georgettans pooram
Please Wait while comments are loading...