Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിന്റെ ഒളിയിടത്തെ കുറിച്ച് പോലീസിന് സൂചന, പുറത്ത് വിടാനാകില്ലെന്ന് കമ്മീഷണർ

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ വിജയ് ബാബു എവിടെയാണ് ഒളിവില്‍ കഴിയുന്നത് എന്നത് സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. എന്നാല്‍ വിജയ് ബാബു ഉളള സ്ഥലത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ നേരത്തെ തന്നെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുളളതാണ്. എന്നാല്‍ അതിന് യുഎഇയില്‍ നിന്നുളള മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നാഗരാജു ഐപിഎസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യത്തോട് അഭ്യര്‍ത്ഥിച്ചത് പ്രകാരം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് ഇന്നലെ റദ്ദാക്കിയിട്ടുണ്ട്. വിജയ് ബാബു യാത്ര ചെയ്യുന്നത് നിയമവിരുദ്ധമായ യാത്രാ രേഖകളാണ് ഉപയോഗിക്കുന്നത് എന്ന് എംബസ്സികളെ അറിയിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തതോടെ വിസയും റദ്ദാക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ നാട്ടിലേക്ക് തിരിച്ച് അയക്കേണ്ടി വരുമെന്നും നാഗരാജു ഐപിഎസ് പറഞ്ഞു.

09

വിജയ് ബാബുവിനെ ആദ്യം ബന്ധപ്പെട്ടപ്പോള്‍ 19ന് ഹാജരാകാം എന്നാണ് പറഞ്ഞത്. എവിടെ ആണ് ഉളളതെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ട് വിജയ് ബാബു അതിന് തയ്യാറായിരുന്നില്ല. വിജയ് ബാബു മെയ് 24നുളളില്‍ ഹാജരാകുന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലായിരുന്ന വിജയ് ബാബു അവിടെ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാര്‍ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നുവെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉളളത്. വിജയ് ബാബുവിനെതിരെ ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് കൊച്ചി പോലീസ് യുഎഇ പോലീസിന് കൈമാറിയിട്ടുണ്ട്. യുഎഇ പോലീസില്‍ നിന്നും മറുപടി ലഭിച്ചതിന് ശേഷം ഇന്റര്‍പോള്‍ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം. മലയാളത്തിലെ യുവനടിയാണ് വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പല തവണ ചൂഷണം ചെയ്തു എന്നാണ് പരാതി. നടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു രാജ്യം വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+