Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

നിലമ്പൂർ നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിർത്തിയോട് ചേർന്ന ദേവാലയിൽ അപ്പുണ്ണിയെ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

മലപ്പുറം/കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണിയെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതായി സൂചന. സുനിൽ രാജ് എന്ന അപ്പുണ്ണി നിലമ്പൂരിനടുത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.

നിലമ്പൂർ നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിർത്തിയോട് ചേർന്ന ദേവാലയിൽ അപ്പുണ്ണിയെ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും മലപ്പുറം പോലീസ് കനത്ത നിരീക്ഷണമേർപ്പെടുത്തിയിരുന്നു. രണ്ടു ദിവസമായി മലപ്പുറം പോലീസിന്റെ നേതൃത്വത്തിൽ ദേവാലയിലും അന്വേഷണം നടന്നുവരികയാണ്. അപ്പുണ്ണി പിടിയിലായാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലമ്പൂരിൽ...

നിലമ്പൂരിൽ...

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ദേവാലയിൽ...

ദേവാലയിൽ...

ദിവസങ്ങൾക്ക് മുൻപ് അപ്പുണ്ണിയെ തമിഴ്നാട് അതിർത്തിയോട് ചേർന്ന ദേവാലയിൽ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു.

പോലീസ് നിലമ്പൂരിൽ...

പോലീസ് നിലമ്പൂരിൽ...

അപ്പുണ്ണി നിലമ്പൂരിലുണ്ടെന്ന വിവരം ലഭിച്ചതോടെ മലപ്പുറം പോലീസിന്റെ നേതൃത്വത്തിൽ നിലമ്പൂരിലും ദേവാലയിലും കനത്ത നിരീക്ഷണമേർപ്പെടുത്തിയിരുന്നു.

അന്വേഷണ സംഘവും...

അന്വേഷണ സംഘവും...

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരും നിലമ്പൂരിലെത്തിയിട്ടുണ്ട്. മലപ്പുറം പോലീസിന്റെ പ്രത്യേക സംഘവും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അപ്പുണ്ണിയെ കിട്ടിയാൽ...

അപ്പുണ്ണിയെ കിട്ടിയാൽ...

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് അപ്പുണ്ണി. ഇയാളെ പിടികൂടാനായാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ഉടൻ പിടികൂടും?

ഉടൻ പിടികൂടും?

അപ്പുണ്ണി നിലമ്പൂരിലുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അപ്പുണ്ണിയെ ഉടൻ പിടികൂടുമെന്നാണ് സൂചന.

സിനിമാ ലൊക്കേഷൻ...

സിനിമാ ലൊക്കേഷൻ...

ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ കഴിയുന്ന ദേവാല പ്രധാനപ്പെട്ട സിനിമാ ലൊക്കേഷനാണ്. മലയാളത്തിലെ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പലരും ഊട്ടിയോട് ചേർന്ന പ്രദേശമായ ദേവാലയിൽ താമസിക്കുന്നുണ്ട്.

കാവ്യയെ ചോദ്യം ചെയ്തു...

കാവ്യയെ ചോദ്യം ചെയ്തു...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പോലീസ് കഴിഞ്ഞ ദിവസം രാത്രി ചോദ്യം ചെയ്തിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ ആറു മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+