കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിമുക്തഭടന്‍മാരും ; തലവനെ അന്വേഷിച്ച് പോലീസ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിമുക്തഭടന്‍മാരും അടക്കമുള്ളവര്‍, കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘത്തിന്റെ തമിഴ്‌നാട്ടെ മാഫിയാ തലവനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇന്നലെയാണ് മലപ്പുറത്ത് രണ്ടിടങ്ങളിലായി ഏഴ് കോടിയുടെ മയക്കുമരുന്നുമായി വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം പത്തംഗ സംഘം പിടിയിലായത്.

കൊച്ചിയില്‍ വിലസുന്ന ദുരൂഹ സംഘങ്ങള്‍; കൂടെ നിശാവിരുന്നിലെ വിഐപിയും!! സമ്പന്നരുടെ ഉന്മാദംകൊച്ചിയില്‍ വിലസുന്ന ദുരൂഹ സംഘങ്ങള്‍; കൂടെ നിശാവിരുന്നിലെ വിഐപിയും!! സമ്പന്നരുടെ ഉന്മാദം

അരീക്കോടില്‍ അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്നതും കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രം വില്‍പ്പന നടത്തുന്നതുമായ ആറ് കോടിയുടെ കെറ്റമിന്‍ മരുന്നുമായി തമിഴ്‌നാട് എരവന്നൂര്‍ അശോക് കുമാര്‍ (23), ചെന്നൈ സെക്കന്റ് സ്ട്രീറ്റിലെ വാസുദേവന്‍(53) തിരുനല്‍വേലി ചെട്ടികുളം നടരാജന്‍(40), തിരുനല്‍വേലി ചേരംപാടി കണ്ണന്‍(44), കന്യാകുമാരി മണികെട്ടിപ്പൊട്ടല്‍ ശിവദാസന്‍ (44) എന്നിവരെയും മഞ്ചേരിയില്‍ ഒരുകോടിയുടെ ബ്രൗണ്‍ഷുഗറുമായി രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശിയും വിമുക്തഭടനുമായ ശ്യാം ജഗ്ഗു (39), കോഴിക്കോട് തിരുവമ്പാടി സ്വദേശിയും നായര്‍കുഴി ജിഎച്ച്എസ്എസിലെ എല്‍ഡി ക്ലര്‍ക്കുമായ കൊടിയത്തൂര്‍ കല്ലുനാടിയില്‍ ഫാസില്‍(36), ഇയാളുടെ ബന്ധു കൊടിയത്തൂര്‍ പുതിയോട്ടില്‍ അഷ്രഫ് (45), മൈസുര്‍ മൊഹല്ലയിലെ കാര്‍ത്തിക്(28), ബാംഗ്ലൂര്‍ ശ്രീറാംനഗര്‍ നവീന്‍(30) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 syamjaggu

മഞ്ചേരിയില്‍ ഒരുകോടിയുടെ ബ്രൗണ്‍ഷുഗറുമായി പിടിയിലായ രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശിയും വിമുക്തഭടനുമായ ശ്യാം ജഗ്ഗു (39)

അരീക്കോടില്‍ നാലുദിവസം മുമ്പ് അഞ്ച് കോടിയോളം രൂപയുടെ എംഡിഎം.എ മയക്കുമരുന്നുമായി അഞ്ചംഗസംഘത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സംഘങ്ങളും പിടിയിലായത്.

fasil

മഞ്ചേരിയില്‍ ഒരുകോടിയുടെ ബ്രൗണ്‍ഷുഗറുമായി പിടിയിലായ കോഴിക്കോട് തിരുവമ്പാടി സ്വദേശിയും നായര്‍കുഴി ജിഎച്ച്എസ്എസിലെ എല്‍.ഡി. ക്ലര്‍ക്കുമായ കൊടിയത്തൂര്‍ കല്ലുനാടിയില്‍ ഫാസില്‍(36)

അരീക്കോട് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് കെറ്റമിനുമായി പ്രതികളെ പിടികൂടിയത്. അരീക്കോട് സ്വദേശിയ്ക്ക് കൈമാറാന്‍ എത്തിയതായിരുന്നു ഇവര്‍. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണിവര്‍. തമിഴ്‌നാട് സ്വദേശിയായ മാഫിയാ തലവനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വൈകാതെ ഇയാള്‍ പിടിയിലാവുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്ര അറിയിച്ചു.

മഞ്ചേരി തുറക്കലില്‍ വെച്ചാണ് കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ കാറില്‍ കടത്തിയ ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്. പ്രതിയായ രാജസ്ഥാന്‍ സ്വദേശി ശ്യാംജഗ്ഗു രണ്ടുവര്‍ഷം മുമ്പാണ് 17 വര്‍ഷത്തെ സര്‍വീസിന് ശേഷം എയര്‍ഫോഴ്‌സില്‍ നിന്ന് വളണ്ടറി റിട്ടയര്‍മെന്റ് ചെയ്തത്. സര്‍വീസിലിരിക്കെ പരിചയപ്പെട്ട മദ്ധ്യപ്രദേശുകാരനായ മയക്കുമരുന്ന് മാഫിയാ തലവനാണ് ഇയാള്‍ക്കാവശ്യമായ ബ്രൗണ്‍ഷുഗര്‍ എത്തിച്ചുനല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് മില്ലി ഗ്രാമിന് 5000 രൂപ മുതല്‍... ഉപഭോക്താക്കള്‍ സമൂഹത്തിലെ ഉന്നതര്‍മയക്കുമരുന്ന് മില്ലി ഗ്രാമിന് 5000 രൂപ മുതല്‍... ഉപഭോക്താക്കള്‍ സമൂഹത്തിലെ ഉന്നതര്‍

വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏജന്റാണ് ഇയാള്‍. കള്ളനോട്ട് സംഘവുമായും അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎയ്ക്കും മലപ്പുറം ജില്ലാ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായ ഫാസില്‍ തന്റെ ബന്ധു അഷ്‌റഫ് വഴിയാണ് മയക്കുമരുന്ന് സംഘവുമായി ബന്ധം സ്ഥാപിച്ചത്. അഷ്രഫ് കര്‍ണ്ണാടകയില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നതിനിടെയാണ് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടാക്കിയത്. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

English summary
police got information on drug mafia leader in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X