Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കര ജോണിക്ക് നീലച്ചിത്ര നിര്‍മാണവും... മുന്‍ മന്ത്രിയുടെ കിടപ്പറ സിഡിക്കു പിന്നിലും ഇയാള്‍!!

സിനിമ, ബിസിനസ് മേഖലയിലെ പ്രമുഖരുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു

കൊച്ചി: തൃശൂര്‍ ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവ് കൊല ചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായ അങ്കമാലി സ്വദേശിയായ ചക്കര ജോണിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. വസ്തുകച്ചവടം മാത്രമല്ല ഇയാള്‍ക്കു നീലച്ചിത്ര നിര്‍മാണവും ഉണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തില്‍.
രാജീവിന്റെ കൊലപാതകത്തിനു ശേഷം ഒളിവില്‍പ്പോയ ജോണിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൗഹൃദം സ്ഥാപിക്കും

സൗഹൃദം സ്ഥാപിക്കും

ഉന്നതരുമായി സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് ഇവരെ ബിസിനസ് പങ്കികളാക്കുകയാണ് ജോണി ചെയ്തിരുന്നത്. വിദേശത്തും ബന്ധങ്ങളുണ്ടായിരുന്ന ജോണി ബിസിനസ് പങ്കാളികളെയും കൂടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

യുവതികളെ എത്തിക്കും

യുവതികളെ എത്തിക്കും

വിദേശത്തു വച്ച് ബിസിനസ് പങ്കാളികള്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത് അശ്ലീല ദൃശ്യങ്ങള്‍ ജോണി പകര്‍ത്തിയിരുന്നു. പിന്നീട് ഇതു കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് ഇയാള്‍ പണം തട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 മന്ത്രിയുടെ കിടപ്പറ സിഡി

മന്ത്രിയുടെ കിടപ്പറ സിഡി

മുന്‍ മന്ത്രിയെ കുടുക്കിയ കിടപ്പറ സിഡിക്കു പിന്നിലും ജോണിയായിരുന്നുവെന്നും സൂചനയുണ്ട്. മന്ത്രിയുമായി ഇയാള്‍ക്ക് വിരോധമുണ്ടായിരുന്നു. ഇതാണ് ജോണിയെ ഇത്തരമൊരു കുരുക്കൊരുക്കാന്‍ കാരണമെന്നും പോലീസ് കരുതുന്നു.

രാജീവും ഇതേ തന്ത്രം പയറ്റി

രാജീവും ഇതേ തന്ത്രം പയറ്റി

കൊല്ലപ്പെട്ട രാജീവും ജോണിയുടെ തന്ത്രങ്ങള്‍ തന്നെയാണ് പയറ്റിയിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു പ്രമുഖന്റെ അശ്ലീല വീഡിയോ രാജീവിന്റെ പക്കലുണ്ടായിരുന്നതായും സൂചനയുണ്ട്.

ക്വട്ടേഷന് കാരണം

ക്വട്ടേഷന് കാരണം

രാജീവിന്റെ പക്കല്‍ ഇത്തരമൊരു വീഡിയോ ഉണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനു കൂടിയാണ് ഇയാള്‍ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതിനു കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രമുഖരുമായി അടുപ്പം

പ്രമുഖരുമായി അടുപ്പം

സിനിമ, ബിസിനസ് മേഖലകളിലെ പല പ്രമുഖരുമായും ജോണിക്ക് ഇടപാടുകളുണ്ടായിരുന്നതായാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്ത് വമ്പന്‍മാര്‍ക്ക് ഭൂമി വാങ്ങി നല്‍കിയത് ജോണിയാണത്രേ.

ബിനാമി ഇടപാടുകള്‍

ബിനാമി ഇടപാടുകള്‍

ജോണിയുടെ പല ഭൂമിയിടപാടുകളും ബിനാമി ഇടപാടുകളായിരുന്നു. അങ്കമാലിയിലുള്ള ഗോള്‍ഡന്‍ പ്ലാസയും ഇയാളുടെ സ്ഥാപനമായിരുന്നുവെന്നാണ് സൂചന. ആദായ നികുതി വകുപ്പ് ഇതിന്റെ ആധാരമടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

തട്ടിപ്പിലും പങ്ക്

തട്ടിപ്പിലും പങ്ക്

നെടുമ്പാശേരിയില്‍ പല്ലേഡിയന്‍ ഫ്‌ളാറ്റ് തട്ടിപ്പിലും ജോണിക്കു പങ്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ പരാതികള്‍ വന്നിരുന്നെങ്കിലും ഉന്നത പോലീസ് ബന്ധങ്ങളെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+