Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പറഞ്ഞത് കള്ളം!! സുനിയുമായി അടുത്ത ബന്ധം!! തെളിവുകള്‍....കാവ്യയും കുടുങ്ങും

കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ ചില നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായി വിവരം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകളാണ് പോലീസിനും ലഭിച്ചിരിക്കുന്നത്. ഇതോടെ സുനിയെ തനിക്ക് അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ദിലീപ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. പോലീസ് ക്ലബ്ബില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് താരത്തിന് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന.

നിര്‍ണായക തെളിവുകള്‍

നിര്‍ണായക തെളിവുകള്‍

ദിലീപിനെതിരേ ശക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെന്ന് പോലീസ് കണ്ടെത്തിയെന്നാണ് സൂചന.

 10 സിനിമകളുടെ സെറ്റില്‍ ഒപ്പമുണ്ടായിരുന്നു

10 സിനിമകളുടെ സെറ്റില്‍ ഒപ്പമുണ്ടായിരുന്നു

ദിലീപിന്റെ 10 സിനിമകളുടെ സെറ്റില്‍ സുനി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2013 മാര്‍ച്ച് മുതല്‍ 2016 നവംബര്‍ വരെ ദിലീപ് അഭിനയിച്ച സിനിമകളുടെ സെറ്റുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. 17 സിനിമകളിലാണ് ഈ കാലയളവില്‍ ദിലീപ് അഭിനയിച്ചത്. ഇതില്‍ 10ന്റെയും സെറ്റില്‍ സുനി എത്തിയിരുന്നതായി തെളിവ് ലഭിച്ചു.

കാവ്യക്കുമറിയാം...

കാവ്യക്കുമറിയാം...

സുനിയെ തനിക്ക് അറിയില്ലെന്ന കാവ്യാ മാധവന്റെ വാദവും കള്ളമാണെന്ന് പോലീസിനു വ്യക്തമായിക്കഴിഞ്ഞു. കാരണം സുനി ദീലിപിനൊപ്പമുണ്ടായിരുന്ന 10 സിനിമകളുടെ ലൊക്കേഷനില്‍ മിക്കതിലും കാവ്യയുമുണ്ടായിരുന്നു.

ഫോട്ടോ തേടി പോലീസ്

ഫോട്ടോ തേടി പോലീസ്

ദിലീപും കാവ്യയും സുനിയും ഒരുമിച്ചുള്ള ചിത്രം ഏതെങ്കിലും സിനിമയുട ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുണ്ടാവാമെന്നാണ് പോലീസ് നിഗമനം. ഇതേ തുടര്‍ന്ന് കേസിലെ നിര്‍ണായക തെളിവാവുന്ന ഈ ഫോട്ടോയ്ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

 മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

2013 മുതലുള്ള ദിലീപിന്റെ സിനിമകളുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന സാക്ഷികളുടെ മൊഴിയെടുത്തപ്പോഴാണ് പോലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.

കാവ്യക്ക് നോട്ടീസ് നല്‍കും

കാവ്യക്ക് നോട്ടീസ് നല്‍കും

ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ബില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ കാവ്യക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തേ ആലുവയിലുള്ള ദിലീപിന്റെ വീട്ടില്‍ വച്ച് പോലീസ് താരത്തിന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കാവ്യയുടെ പല മൊഴികളിലും അവ്യക്തതയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അറിയാമെന്ന് സുനി

അറിയാമെന്ന് സുനി

പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ കാവ്യ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സുനിയോട് ചോദിച്ചപ്പോള്‍ കാവ്യയെ തനിക്ക് അറിയാമെന്നും താരത്തിന്റെ ഡ്രൈവറായി ഒരു സിനിമയുടെ സെറ്റില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

പിന്നെയും സിനിമയുടെ ലൊക്കേഷന്‍

പിന്നെയും സിനിമയുടെ ലൊക്കേഷന്‍

ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനില്‍ വന്നിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. അവിടെ വച്ച് ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോ എടുത്തിട്ടുണ്ടാവാമെന്നും പോലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+