വീട്ടമ്മയുടെ അശ്ലീല വീഡിയോ... തനിക്ക് അപമാനമെന്ന് ഇരട്ട സഹോദരി, പോലീസില്‍ പരാതി

  • Posted By: Sooraj
Subscribe to Oneindia Malayalam

തൊടപുഴ: വീട്ടമ്മയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ യുവാവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസിന് പുതിയ പരാതി ലഭിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രാജാക്കാട് വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അടിമാലി പോലീസായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ പിടികൂടിയത്.

പുതിയ പരാതി

പുതിയ പരാതി

വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യഥാര്‍ഥത്തില്‍ കുടുങ്ങിയത് വീട്ടമ്മയല്ല, ഇവരുടെ ഇരട്ട സഹോദരിയാണ്. നിരപരാധിയായിട്ടും തനിക്ക് നേരിടേണ്ടി വരുന്ന അപമാനം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

ആത്മഹത്യ ചെയ്യേണ്ടിവരും

ആത്മഹത്യ ചെയ്യേണ്ടിവരും

അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

ദൃശ്യങ്ങള്‍ പിന്‍വലിക്കണം

ദൃശ്യങ്ങള്‍ പിന്‍വലിക്കണം

തന്റെ സഹോദരിയുടെ വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു.

പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടു

പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടു

വീട്ടമ്മയും യുവാവും തമ്മിലുള്ള ദൃശ്യങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്ത് അയച്ചിട്ടുണ്ട്.

 യുവാവിന്റെ അറസ്റ്റ്

യുവാവിന്റെ അറസ്റ്റ്

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ലിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വിളിച്ചുവരുത്തി

വിളിച്ചുവരുത്തി

സംഭവത്തെക്കുറിച്ച് നാട്ടില്‍ അറിഞ്ഞതോടെ ലിനു തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് ബന്ധുക്കളുടെ സഹായത്തോടെ ലിനുവിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് സ്വദേശിക്കു നല്‍കിയെന്നാണ് ലിനു പോലീസിനു മൊഴി നല്‍കിയത്.

ഒരുമിച്ച് കഴിഞ്ഞു

ഒരുമിച്ച് കഴിഞ്ഞു

വീട്ടമ്മയെ വളരെ നാളായി അറിയാമെന്നും പല സ്ഥലത്തും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. നെടുങ്കണ്ടത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ലിനു.

വിവാഹവാഗ്ദാനം നല്‍കി

വിവാഹവാഗ്ദാനം നല്‍കി

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ വീട്ടമ്മ അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ലിനുവുമായി പരിചയത്തിലാവുന്നത്. വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ വീട്ടമ്മയെ വശത്താക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
House wife's video case: Police got new complaint

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്