കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ പോലും വിലക്കുന്ന പെട്രോള്‍ പമ്പില്‍ എസ്‌ഐയുടെ വെടിവെയ്പ്പ്; വീഡിയോ കാണാം

പെട്രോളല്‍ പമ്പില്‍ എസ്‌ഐ വെടിയുതിര്‍ത്തു. പ്രതിഷേധം വ്യാപകപമായതിനേത്തുടര്‍ന്ന എസ്‌ഐയെ സ്ഥലം മാറ്റി.

  • By Jince K Benny
Google Oneindia Malayalam News

മലപ്പുറം: മൊബൈല്‍ ഫോണ്‍ പോലും പെട്രോള് പമ്പില്‍ ഉപയോഗിക്കാന്‍ സൂക്ഷിക്കണം. ഒരു ചെറിയ സ്പാര്‍ക്ക് മതി പമ്പിനെ ഒരു വലിയ അഗ്നിഗോളമാക്കി മാറ്റാന്‍. അതിന്റെ പരിസരത്തെങ്ങും സിഗരറ്റിനേക്കുറിച്ച് ചിന്തിക്കുകയും വേണ്ട. അവിടെയാണ് സിനിമാ സ്റ്റൈലില്‍ സബ് ഇന്‍സ്‌പെക്ടര്‍ വെടിവെച്ചത്. ഇന്ധനം നിറയ്ക്കുന്ന നോസിലിന് മൂന്ന് മീറ്റര്‍ മാത്രം അകലെവച്ചായിരുന്നു എസ്‌ഐ ഹരികൃഷ്ണന്റെ പ്രകടനം. സംഭവം വിദേശത്തല്ല ഇങ്ങ് മലപ്പുറത്താണ്.

Petrol Pump

മലപ്പുറം എടക്കരയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അപകടത്തേത്തുടര്‍ന്ന് ചുറ്റും കൂടിയ ജനങ്ങളെ എസ്‌ഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് വിരട്ടിയോടിച്ചു. വീണ്ടും ജനങ്ങള്‍ എത്തിയതോടെ പോലീസ് ലാത്തി വീശി. ഇതിനിടെ സമീപത്തെ പഴക്കടയില്‍ നിന്ന ദളിത് സഹോദരങ്ങള്‍ക്കും മര്‍ദനമേറ്റു. സംഘര്‍ഷത്തില്‍ പങ്കെടുത്തെന്ന് കാണിച്ച് യുവാക്കളെ മര്‍ദിച്ച് ജീപ്പില്‍ കയറ്റാനൊരുങ്ങി. അതിനിടെ യുവാക്കളും തിരിച്ച് മര്‍ദിച്ചു. തിരിച്ചെഴുന്നേറ്റ എസ്‌ഐ യുവാക്കളെ കീഴടക്കി. യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹം ആകാശത്തേക്ക് വെടി വയ്ക്കുകയായിരുന്നു. സമീപത്തുള്ള സിസിടിവിയില്‍ ദൃശ്യങ്ങളില്‍ നിന്നും ഇവ വ്യക്തമാണ്.

ചെറിയ അശ്രദ്ധയായി ഇതിനെ കാണാനാകില്ലെന്നാണ് വിലിയിരുത്തുന്നത്. എസ്‌ഐയ്‌ക്കെതിരെ രാഷ്ട്രീയ ഭേദമെന്യെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ എസ്‌ഐയെ സ്ഥലംമാറ്റി.

വീഡിയോ കാണാം...

English summary
Police Sub Inspector made gun shot at petrol pump. SI was transferred immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X