കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പോലീസിനു കൂറ് ഗുണ്ടകളോട്, ഞെട്ടിക്കുന്ന വിവരങ്ങളുമായി ഇന്റലിജന്‍സ്

സംസ്ഥാന പോലീസില്‍ ഗുണ്ടാ മാഫിയ ബന്ധമുള്ളവര്‍ നിരവധിപേരുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : സംസ്ഥാന പോലീസില്‍ ഗുണ്ടാ മാഫിയ ബന്ധമുള്ളവര്‍ നിരവധിപേരുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. മണല്‍ മാഫിയക്കാരുമായും വ്യാജ ചാരായ ലോബികളുമായും പോലീസിന് അടുത്ത ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണ്ടകളില്‍ നിന്ന് പോലീസ് മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇന്റലിജന്‍സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് പോലീസ്- ഗുണ്ട ബന്ധം ഏറെയുളളത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. നാല് ഗ്രേഡ് എസ്‌ഐമാരടക്കമുള്ളവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഒരുമാസം മുമ്പ് നടന്ന ഗുണ്ടാ ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ പോലീസുകാര്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

 പിന്തുണ ഗുണ്ടകള്‍ക്ക്

പിന്തുണ ഗുണ്ടകള്‍ക്ക്

ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് പുറത്തു വിട്ടിരിക്കുന്ന വിവരങ്ങള്‍ ഇതില്‍ നിന്ന് വിരുദ്ധമാണ്. കാലടി ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് ഗുണ്ടകളെ പിന്തുണച്ചിരുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. പോലീസുകാര്‍ക്ക് ഗുണ്ടകളുമായും ക്വാറി ഉടമകളുമായും മണല്‍ മാഫിയകളുമായും വ്യാജ ചാരായ ലോബികളുമായും പോലീസിന് അടുത്ത ബന്ധമാണ്.

 പൊലീസ് നോക്കുകുത്തികള്‍

പൊലീസ് നോക്കുകുത്തികള്‍

കാലടിയും പരിസര പ്രദേശങ്ങളുമാണ് ഗുണ്ടാ ആക്രമണത്തിന്റെ ഇര. ഒരുമാസം മുമ്പ് പട്ടാപ്പകല്‍ യുവാവിനെ നടു റോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ജനുവരിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനു പിന്നാലെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും ഗുണ്ടകള്‍ അഴിഞ്ഞാടിയിരുന്നു.

നീതിയില്ല

നീതിയില്ല

ഗുണ്ടാ ആക്രമണത്തില്‍ പലപ്പോഴും ഇരകളാകുന്നത് സാധാരണക്കാരാണ്. ആളുമാറി ആക്രമിക്കുക, വീടുകയറി ഭീഷണിപ്പെടുത്തുക എന്നിവയ്ക്കിരയാകുന്നത് സാധാരണക്കാരാണ്. ജനുവരി 20ന് കാലടിയിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നിരവധി തട്ടുകടകള്‍ തകര്‍ക്കപ്പെട്ടു. ഓട്ടോ റിക്ഷകള്‍ക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. ഈ സമയം കടന്നു പോയ വഹനങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.

ഗുണ്ടകള്‍ ശക്തര്‍

ഗുണ്ടകള്‍ ശക്തര്‍

ഗുണ്ടകള്‍ക്കെതിരെ പരാതിയുമായെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണ് പോലീസിന്റേത്. ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്നും ഗുണ്ടകള്‍ ശക്തരാണെന്നുമാണ് പോലീസ് പറയുന്നത്. അതിനാല്‍ പലപ്പോഴും നല്‍കുന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താറില്ല.

ഉന്നതരുടെ പിന്തുണ

ഉന്നതരുടെ പിന്തുണ

ഗുണ്ടകള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധവും ഉണ്ട്. വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍, വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് സിദ്ധിഖ്, കോണ്‍ഗ്രസ് നേതാവും മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്റണി ആശാംപറമ്പില്‍ എന്നിവര്‍ക്കു ഗുണ്ടാ സംഘങ്ങളുമായുളള ബന്ധം പുറത്തു വന്നിരുന്നു.

മുഖവിലയ്‌ക്കെടുക്കാതെ പോലീസ്

മുഖവിലയ്‌ക്കെടുക്കാതെ പോലീസ്

പോലീസ് സ്‌റ്റേഷനില്‍ നീതി തേടിയെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് പോലീസ് പരേഡുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടാറുണ്ട്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പോലീസിന്റെ പെരുമാറ്റം. സര്‍ക്കാര്‍ ശമ്പളം വാങ്ങുമ്പോഴും ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളോടാണ് പോലീസിനു കൂറ്.

 തൊടാന്‍ വിറച്ച് മാറി വരുന്ന ഭരണം

തൊടാന്‍ വിറച്ച് മാറി വരുന്ന ഭരണം

കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള ഗുണ്ട സംഘങ്ങള്‍ പുതുതായി മുളച്ചവയല്ല. പണ്ട് ഇവിടെ ഉണ്ടായിരുന്ന കൂലിത്തല്ലുകാരുടെ പുതിയ രൂപമാണിത്. ഇത്തരക്കാര്‍ക്ക് തണല്‍ നല്‍കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. പല പ്രമുഖരുടെയും ബിനാമുകളും റിയല്‍ എസ്റ്റേറ്റ് നടത്തിപ്പുകാരും ഈ ഗുണ്ടകളാണ്.

English summary
10 police transfer from kaladi police staion in gunda relation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X