Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപിളില്ലാതെ കൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടക്കില്ല, സ്ഥിരസാന്നിധ്യം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : ഓടുന്ന കാറില്‍ 19കാരിയായ മോഡലിനെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിയായ ഡിംപിളിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഡിംപിളിനെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. ഡിംപിളാണ് ബാര്‍ ഹോട്ടലിലെ ഡി ജെ പാര്‍ട്ടിക്ക് യുവതിയെ കൊണ്ടു പോയതെന്നാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത് . പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്താണ് ഡിംപിള്‍ . കൂടാതെ കൊച്ചിയിലെ എല്ലാ ഡി ജെ പാർട്ടികളിലും ഡിംപിൾ സജീവമാണ് .

1

പെണ്‍കുട്ടിക്ക് ബിയറില്‍ മയക്കുമരുന്നു കലര്‍ത്തി അവശയാക്കിയതിന് ശേഷം യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണ്. ഇക്കാര്യം പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേസില്‍ ഡിംപിളിനെയും പൊലീസ് പ്രതി ചേര്‍ത്തത്. രാജസ്ഥാന്‍ സ്വദേശിയായ ഡിംപിള്‍ കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളില്‍ സജീവ സാന്നിദ്ധ്യമാണ്.

2

കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഫാഷന്‍ ഷോകളിലും ഡിംപിള്‍ പങ്കെടുക്കാറുണ്ട്. ചില ഫാഷന്‍ ഷോകളുടെ പരസ്യത്തില്‍ ഡിംപിളിന്റെ ഫോട്ടോകളും ചേര്‍ക്കാറുണ്ട്. ബലാത്സംഗം ചെയ്ത പ്രതികളുമായി ഡിംപിളിന് അടുത്ത ബന്ധമാണുള്ളത്. കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിംപിളിനെ ഫോണ്‍ വിളിച്ചതായാണ് വിവരം.

3

ബലാത്സംഗത്തില്‍ ആസൂത്രിതമായ നീക്കം നടന്നെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ ബലാത്സംഗ കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഡി ജെ പാര്‍ട്ടി നടന്ന ഫ്‌ളൈ ഹൈ ഹോട്ടലിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാറില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണ്.

4

ഇക്കാര്യത്തില്‍ ഹോട്ടലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ഹോട്ടലിനെതിരെ പൊലീസ് നടപടി സ്വീകരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഈ ഹോട്ടല്‍ നേരത്തെ എക്‌സൈസ് നടപടികളും നേരിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

5

ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഡിംപിള്‍ മറ്റു യുവതികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കേസില്‍ അറസ്റ്റിലായ നിധിന്‍ കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്.

6

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

7

കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കൂട്ടബലാല്‍സംഗമെന്ന ക്യൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്്ത്രീകള്‍ക്ക് തലയണയ്ക്കടിയില്‍ വാക്കത്തി വെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നിട്ട് ഇന്നു കേരളത്തില്‍ സര്‍വ്വമേഖകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ്.സാക്ഷര കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+