കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം നടന്നത് ആളൊഴിഞ്ഞ സ്ഥലത്ത്, സിസിടിവി ക്യാമറകള്‍ ഇല്ല; പ്രദീപിന്റെ മരണത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്വി പ്രദീവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. എത്രയും പെട്ടെന്ന് ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ദുരൂഹത

ദുരൂഹത

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അപകടത്തിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. സ്‌ക്ൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന് അതേ ദിശയില്‍ വന്ന കാറാണ് ഇടിച്ചിട്ടത്. ഈ വാഹനം നിര്‍ത്താതെ പോയതും സംശയത്തിനിടയാക്കുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. അവിടെ പരിക്കേറ്റ് കിടന്നിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിസിടിവി ക്യാമറകള്‍ ഇല്ല

സിസിടിവി ക്യാമറകള്‍ ഇല്ല

സിസിടിവി സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഇത് സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ വാഹനമേതെന്ന് ഇതുവരെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ കണ്ടെത്തുക അന്വേഷണ സംഘത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആരോപണവുമായി കെ സുരേന്ദ്രന്‍

ആരോപണവുമായി കെ സുരേന്ദ്രന്‍

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും രംഗത്തെത്തി.ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്.

അന്തപ്പുരരഹസ്യങ്ങള്‍

അന്തപ്പുരരഹസ്യങ്ങള്‍

അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടുകയാണെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എംടി രമേശിന്റെ പ്രതികരണം

എംടി രമേശിന്റെ പ്രതികരണം

പ്രിയ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും ആയ എസ് വി പ്രദീപിന്റെ മരണ വാര്‍ത്ത അവിശ്വസനീയം ആണ്.... അധികാരി വര്‍ഗത്തിനെതിരെ എന്തും തുറന്നു പറയുന്ന പ്രദീപിന്റെ ശൈലി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു... ഈ മരണത്തിലും ഏറെ ദുരൂഹത ഉണ്ട്.. സത്യം പുറത്തു വരാന്‍ അന്വേഷണം ആവശ്യമാണെന്ന് എംടി രമേശ് ആസഴ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രദീപ് പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ വിട്ടതിന് പിന്നാലെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ അന്തരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

മലപ്പുറത്ത് ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ജില്ലയില്‍ കൊറോണ രോഗികള്‍ വോട്ട് ചെയ്തുമലപ്പുറത്ത് ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ജില്ലയില്‍ കൊറോണ രോഗികള്‍ വോട്ട് ചെയ്തു

നീ വെറും പെണ്ണാണ് ഡയലോഗിന് കയ്യടിച്ച കാലം; മോഹന്‍ലാലിന്‍റെ ആറാട്ടില്‍ സ്ത്രീവിരുദ്ധതയില്ല; ഉദയകൃഷ്ണനീ വെറും പെണ്ണാണ് ഡയലോഗിന് കയ്യടിച്ച കാലം; മോഹന്‍ലാലിന്‍റെ ആറാട്ടില്‍ സ്ത്രീവിരുദ്ധതയില്ല; ഉദയകൃഷ്ണ

പാലക്കാട് നഗരസഭ ബിജെപിക്ക് നഷ്ടമാകും?ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുത്തനെ കുറഞ്ഞു, നേതൃത്വത്തിന് ഞെട്ടൽപാലക്കാട് നഗരസഭ ബിജെപിക്ക് നഷ്ടമാകും?ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുത്തനെ കുറഞ്ഞു, നേതൃത്വത്തിന് ഞെട്ടൽ

രാത്രി 11 മണി കഴിഞ്ഞാണോ കൊറോണ ഇറങ്ങുന്നത്; കാലഹരണപ്പെട്ട ഉത്തരവ് മാറ്റാന്‍ ഇനി കോടതിയില്‍ പോണോ?രാത്രി 11 മണി കഴിഞ്ഞാണോ കൊറോണ ഇറങ്ങുന്നത്; കാലഹരണപ്പെട്ട ഉത്തരവ് മാറ്റാന്‍ ഇനി കോടതിയില്‍ പോണോ?

English summary
Police have appointed a special inquiry team into the death of journalist SV Pradeep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X