ആരോഗ്യമന്ത്രി വീണാ ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: മുൻ മാധ്യമപ്രവർത്തകയും ആരോഗ്യമന്ത്രിയുമായ വീണ ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ക്രൈം വാരികയുടെ എഡിറ്റർ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൈബർ പൊലീസാണ് നന്ദകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫേസ്ബുക്ക്, യുടൂബ് എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ നന്ദകുമാറിനെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിനായി സൈബർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു നടപടി. നന്ദകുമാർ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് ലഭിച്ച പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബർ സ്റ്റേഷന് കൈമാറുകായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തുകയായിരുന്നു. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി.

അലീന പടിക്കൽ സിമ്പിൾ ആണ്, ബട്ട് ബ്യൂട്ടിഫുൾ ടൂ... നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ക്രൈം നന്ദകുമാറിന്‍റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കണ്ണൂർ പരിയാരത്തെ പ്രശസ്തമായ മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തുവെന്ന പരാതിയിലായിരുന്നു അന്നത്തെ പരിശോധന. തിരുവനന്തപുരം സൈബർ പൊലീസ് നന്ദകുമാറിൻ്റെ ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു അന്നത്തെ പരിശോധന. പരിയാരം മെഡിക്കൽ കോളജിനെ കുറിച്ച് മോശമായ വാർത്ത നൽകിയെന്നതായിരുന്നു അന്ന് പൊലീസ് പരിശോധനക്കെത്താൻ കാരണമായത്. ഇപ്പോൾ, മന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയാണ് നന്ദകുമാറിന് കുരുക്കായിരിക്കുന്നത്.












Click it and Unblock the Notifications