അയല്‍വാസിയുടെ ഡോബര്‍മാനെ കൊന്നു ചുട്ടുതിന്നു!തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍...
അക്രമാസക്തനായ ഇയാള്‍ പോലീസിനെതിരെയും നാട്ടുകാര്‍ക്കെതിരെയും ചാടിവീണു ഒരാളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം: അടുത്ത വീട്ടിലെ വളര്‍ത്തുനായയെ കൊന്നു ചുട്ടുതിന്ന അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. നായയെ ചുട്ടുതിന്ന ശേഷം അക്രമാസക്തനായ ഇയാള്‍ പോലീസിനെതിരെയും നാട്ടുകാര്‍ക്കെതിരെയും ചാടിവീണു ഒരാളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അസം സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ വിക്രമിനെയാണ് പോലീസ് നാടകീയമായി കീഴ്‌പ്പെടുത്തിയത്. മാര്‍ച്ച് 25 ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അരശുംമൂട് തീപ്പെട്ടിക്ഷേത്രത്തിന് സമീപം ശിവംവീട്ടില്‍ ഹരികുമാറിന്റെ ഒന്നരവയസുള്ള ഡോബര്‍മാനെയാണ് വിക്രം കൂട് പൊളിച്ച് കൊന്ന ശേഷം ചുട്ടുതിന്നത്.

കെട്ടിടജോലിക്കെത്തിയ അസം സ്വദേശി...
കഴക്കൂട്ടം അരശുംമൂട് തീപ്പെട്ടിക്ഷേത്രത്തിന് സമീപം ശിവംവീട്ടില്‍ ഹരികുമാറിന്റെ ഒന്നരവയസുള്ള ഡോബര്‍മാനെയാണ് അസം സ്വദേശിയായ വിക്രം ചുട്ടുതിന്നത്. കെട്ടിടനിര്‍മ്മാണ കരാര്‍ എടുക്കുന്ന ഹരികുമാറിന്റെ സഹോദരന്റെ ജോലിക്കാരനായിരുന്നു വിക്രം. മാര്‍ച്ച് 25 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്.

പട്ടിയെ കൊന്നു,ചുട്ടുതിന്നു...
ഉച്ചയ്ക്ക ശേഷം ഹരികുമാറിന്റെ വീട്ടിലെത്തിയ വിക്രം കൂടിന്റെ ഗ്രില്ല് പൊളിച്ച ശേഷമാണ് പട്ടിയെ തട്ടിയെടുത്തത്. പിന്നീട് പട്ടിയെ വലിച്ചിഴച്ച് ഏതാണ്ട് ഇരുന്നൂറ് മീറ്റര്‍ ദൂരമുള്ള കുറ്റിക്കാട്ടിലെത്തിച്ച ശേഷമാണ് കുത്തിക്കൊന്നത്. പട്ടിയെ വെട്ടിയ ശേഷം പിന്നീട് ചുട്ടുതിന്നുകയും ചെയ്തു.

പോലീസിനെയും അക്രമിച്ചു...
പട്ടിയെ ചുട്ടുതിന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. സംഭമറിഞ്ഞെത്തിയ നാട്ടുകാരെയും പോലീസിനെയും ഇയാള്‍ അക്രമിക്കുകയും ഒരാളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ലഹരിമരുന്നിന് അടിമ...
ചുമട്ടുത്തൊഴിലാളികളാണ് അക്രമാസക്തനായ അന്യസംസ്ഥാന തൊഴിലാളിയെ നാടകീയമായി കീഴ്‌പ്പെടുത്തിയത്. കെട്ടിടനിര്‍മ്മാണ ജോലിക്കെത്തിയ ഇയാള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications