അവിഹിതം പൊക്കിയ ഭര്‍ത്താവിനെ വകരുത്തി; ക്രൂര കൊലപാതകം; പൂനം രക്ഷപ്പെട്ടത് ശൗചാലയം വഴി
രഹസ്യ ഫോണുമായി പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്താനുള്ള പദ്ധതി പൂനം തയ്യാറാക്കിയിരുന്നു.

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടി. രണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലക്കേസ് പ്രതി പൂനം ദേവിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് രാവിലെ 8.45 ഓടെയാണ് മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൂനം ദേവിയെ പിടികൂടുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൂനംദേവി. പുലര്‍ച്ചെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കുതിരവട്ടത്ത് നിന്ന് പുറത്തേക്ക് ചാടിയത്.

ഗ്രില്‍ കുത്തി ഇളക്കി രക്ഷപ്പെട്ടു
ശുചിമുറിയിലെ വെന്റിലേറ്ററിലെ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പൂനം ദേവിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പൂനം ദേവി. കസ്റ്റഡിയില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്ന്ന് കുതിരവട്ടത്തേക്ക് എത്തിക്കുകയായിരുന്നു.

കൊല നടത്തിയത് ഇങ്ങനെ
ബീഹാര്‍ സ്വദേശിയായ ഭര്‍ത്താവിനെ പൂനം ദേവി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനം ദേവി അറസ്റ്റിലാകുന്നത്. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സില്‍ ആണ് കൊലപാതകം നടന്നത്.

അവിഹിതം കയ്യോടെ പിടിച്ചു
ഭര്‍ത്താവ് വയറുവേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പൂനം ദേവി കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യ ഭര്‍ത്താവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

വേങ്ങരയില്‍ ഭര്‍ത്താവ് എത്തി
അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പൂനം ദേവി ഭാര്യയും കുട്ടികളുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് അഞ്ച് വയസുള്ള മകനുമായി കൊല്ലപ്പെട്ട സന്‍ജിത് പസ്വാന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വേങ്ങരയില്‍ എത്തിയത്.

അവിഹിത ബന്ധം തുടര്‍ന്നു
എന്നാല്‍ രഹസ്യ ഫോണുമായി പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്താനുള്ള പദ്ധതി പൂനം തയ്യാറാക്കിയിരുന്നു. അങ്ങനെ പറ്റിയ സമയം നോക്കി ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

രക്ഷപ്പെട്ടത് സഹതടവുകാരുടെ സഹായത്താല്‍
അതേസമയം, സഹതടവുകാരുടെ സഹായത്തോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞാണ് ഇവര്‍ പുറത്തേക്ക് കടന്നത്. ഒന്നാം നിലയിലുള്ള ശുചിമുറിയുടെ വെന്റിലേറ്റര്‍ ജനവാതില്‍ ഇളക്കിയാണ് പൂനം രക്ഷപ്പെട്ടത്. ഓരോ മണിക്കൂര്‍ ഇടപെട്ട് പട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് പൂനം രക്ഷപ്പെട്ടത്.












Click it and Unblock the Notifications