Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലിയുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍? കണ്ടെത്താന്‍ പൊലീസ്, നീക്കം ഇങ്ങനെ

കൊച്ചി; കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയുടെ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ തീരുമാനിച്ച് പൊലീസ്. സൈബര്‍ കുറ്റാന്വേഷകരുടെ സഹായത്തോടെയാണ് ഡാര്‍ക്ക് വെബ്ബില്‍ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹതര്യത്തിലാണ് ഇത്തരമൊരു നടപടി. ഡാര്‍ക്ക് വെബിലെ റെഡ് റൂമു'കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്.

1

ഇപ്പോള്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശ്രമിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കിയിരുന്നു.

2

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. ഇപ്പോല്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

3

അതേസമയം, നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. കൂടുതല്‍ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

4

വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും ജെ സി ബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. വേറെ ഏതെങ്കിലും മൃതദേഹം മറവ് ചെയ്‌തോ എന്ന് കണ്ടെത്താനാണ് പൊലീസ് ഇത്രയും വലിയ തിരച്ചില്‍ നടത്തുന്നത്.

5

മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനിടെ, ഇരട്ട നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

6

ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ഷാഫി ഒരാളുടെ രീതിയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടത്. ദമ്പതികളെ നരബലി നടത്താന്‍ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്ക് നയച്ചതും സോഷ്യല്‍ മീഡിയയിലൂടെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഷാഫിക്ക് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്ന എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+