കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങും; നിർണ്ണായക തെളിവ് പോലീസിന് ലഭിച്ചു, വിരലടയാളം... വീഡിയോ ദൃശ്യം!

Google Oneindia Malayalam News

തിരുവന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് കുരുക്ക് മുറുകുന്നു. പോലീസ് ഒത്തുകളിയിലാണ് ശ്രീറാം വെങ്കിട്ടരാമന് കേസിൽ ജാമ്യം ലഭിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. രക്ത പരിശോധനയ്ക്ക വേണ്ടിയുള്ള സാമ്പിൾ എടുക്കുന്നതിന് പോലീസ് വൈകിയതാണ് ജാമ്യം ലഭിക്കാൻ ഇടയായതെനന്നാണ് ആരോപണം. ജാമ്യം ലഭിച്ച ഉടനെ റദ്ദാക്കതണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ ഹർജി നൽകിയിരുന്നു.

<strong>വിവാഹം കഴിക്കുമെന്നുറപ്പില്ലാത്തവരുമായുള്ള ലൈംഗിക ബന്ധം; അതെങ്ങിനെ ബലാത്സംഗമാകും? </strong>വിവാഹം കഴിക്കുമെന്നുറപ്പില്ലാത്തവരുമായുള്ള ലൈംഗിക ബന്ധം; അതെങ്ങിനെ ബലാത്സംഗമാകും?

എന്നാൽ പോലീസിനെതിരെ രൂക്ഷ വിമർശനമായിരുന്നു കോടതി ഉന്നയിച്ചത്. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിലും മോട്ടോർ വാഹന വകുപ്പ് ഒത്തു കളിച്ചിരുന്നു. എന്നാൽ‌ പ്രതിഷേധം കാരണം മന്ത്രി ഇടപെടുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇപ്പോൾ ശ്രാറാമിനെ കുടുക്കാൻ ശക്തമായ തെളിവ് ലഭിച്ചെന്നാണ് വിവരം.

Recommended Video

cmsvideo
ഇനി ഫിറോസ് വേട്ടക്കാരനും വഫ ഇരയും | Oneindia Malayalam
നിർ‌ണ്ണായക തെളിവുകൾ

നിർ‌ണ്ണായക തെളിവുകൾ

പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശ്രീറാം സഞ്ചരിച്ച കാറിന്റെ ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍നിന്ന് അദ്ദേഹത്തിന്റെ വിരലടയാളം ലഭിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ വിരലടയാളം മുന്‍ഭാഗത്തെ ഇടതു വശത്തുള്ള സീറ്റ് ബെല്‍റ്റില്‍നിന്നും ലഭിച്ചെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

നിർണ്ണായകമാകുന്ന വീഡിയോ ദൃശ്യങ്ങൾ

നിർണ്ണായകമാകുന്ന വീഡിയോ ദൃശ്യങ്ങൾ

കാറോടിച്ചിരുന്നത് ശ്രീറാമാണെന്നും വഫ ഫിറോസ് കാറിന്റെ മുന്‍ഭാഗത്ത് ഇടതു വശത്തെ സീറ്റിലായിരുന്നെന്നും വ്യക്തമാകക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചെന്നാണ് വിവരം. എനാൽ രണ്ട് കാര്യങ്ങളെ കുറിച്ചും ഒദ്യോഗികമായി പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഓഗസ്റ്റ് 3-ാം തീയതി രാത്രി 1 മണിക്കാണ് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.

വിവാഹമോചനം

വിവാഹമോചനം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാകുമ്പോൾ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായ വഫ ഫിറോസിൽ നിനന് വിവാഹ മോചനം തേടി ഭർത്താവ് ഫിറോസും രംഗത്ത് വന്നു. കേസിൽ പെട്ടെപ്പോൾ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരുമാണ് ഒപ്പമുണ്ടായതെന്ന് ഏഷ്യാനെറ്റിലെ ഒരു അഭിമുഖത്തിൽ വഫ പറഞ്ഞിരുന്നു. ഇതെല്ലാം പോളിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ഏഴ് പേജുള്ള വക്കീൽ നോട്ടീസ്

ഏഴ് പേജുള്ള വക്കീൽ നോട്ടീസ്

ഫയുടെ സ്വദേശമായ നാവായിക്കുളത്തെ പള്ളികമ്മിറ്റി പ്രസിഡന്റിനും നോട്ടിസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. രീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്‌ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത് തുടങ്ങിയ കാര്യങ്ങൾ നോട്ടീസിൽ പറയുന്നു. ഏഴ് പേജുള്ള വക്കീൽ നോട്ടീസാണ് വഫയ്ക്ക് അയച്ചിരിക്കുന്നത്.

പരപുരുഷ ബന്ധം

പരപുരുഷ ബന്ധം

പരപുരുഷ ബന്ധമുണ്ടെന്നും അനിസ്ലാമിക ജീവിതമാണ് നയിക്കുന്നതെന്നും തന്റെ അനുവാദമില്ലാതെ വിദേശയാത്രകള്‍ നടത്തുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഫിറോസ് ഉയര്‍ത്തുന്നുണ്ട്. വഫയുടെ പ്രവൃത്തികൊണ്ട് സ്വസ്ഥത നശിച്ച തന്റെ ബഹൈറൈനിലെ ബിസിനസ് നഷ്ടത്തിലായി എന്നും ഫിറോസ് പറയുന്നുണ്ട്. പിന്നീട് അബുദാബിയില്‍ ജോലികിട്ടി പോയപ്പോള് വഫയേയും കൂടെ കൂട്ടി. സ്ഥിരമായി തിരുവനന്തപുരത്തേക്ക് വന്ന് അന്യ പുരുഷന്‍മാര്‍ക്കൊപ്പം ഉല്ലസിച്ച് ജീവിച്ചു, നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്തു എന്നീ ആരോപണങ്ങളും ഫിറോസ് ഉന്നയിക്കുന്നുണ്ട്.

തന്റെ പേരിലുള്ളകാർ

തന്റെ പേരിലുള്ളകാർ

വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. എന്നാല്‍ ആ കാര്‍ തന്റെ ചെലവില്‍ ആണ് വാങ്ങിയത് എന്ന വാദമാണ് ഫിറോസ് മുന്നോട്ട് വയ്ക്കുന്നത്. തന്റെ പണം കൊണ്ട് വാങ്ങിയ കാര്‍ വഫ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു എന്നും രഹസ്യ യാത്രകള്‍ നടത്തി എന്നും വക്കീല്‍ നോട്ടീസില്‍ ഫിറോസ് ആരോപിക്കുന്നുണ്ട്.

ഉന്നതുമായി ബന്ധം.. ഭീഷണി!

ഉന്നതുമായി ബന്ധം.. ഭീഷണി!

വഫയുടെ ജീവിത രീതികള്‍ ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു ഭർത്താവ് ഫിറോസിനെ വഫ ഭീഷണിപ്പെടുത്തിയിരുന്നത്. ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. തന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ പാഠംപഠിപ്പിക്കുമെന്ന് വഫ ഭീഷണിപ്പെടുത്തിയിരുന്നു. ഉന്നതരുമായി വഫയ്ക്ക് ബന്ധമുണ്ടെന്നും. ഹണിട്രാപ്പാണോ നടന്നത് തുടങ്ങിയ സംശയങ്ങളും ആരോപണങ്ങളും നേരത്തെ തന്നെ ഉയർന്നിരുന്നു. താനും ശ്രീറാമും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത് എന്നാണ് വഫ ഫിറോസ് പോലീസിന് നല്‍കിയിട്ടുളള മൊഴി. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

English summary
Police have received conclusive evidence against Sriram Venkitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X