Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് ശോഭാ സുബിനെതിരെ കേസ്

തൃശൂർ: സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉള്‍പ്പടേയുള്ള മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സഹപ്രവർത്തകയുടെ ദൃശ്യം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കയ്‌പമംഗലമത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെയാണ് നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ശോഭാ സുബിനും കൂട്ടരും തന്‍റെ പേരും പദവിയും ഉൾപ്പടെയുള്ള കാര്യങ്ങൾ മോർഫ് ചെയ്ത വീഡിയോയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

കൊടുങ്ങല്ലൂർ ഡി വൈ എസ് പിക്കായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവർക്കെതിരേയാണ് മതിലകം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കുകയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ശോഭാ സുബിന്‍

പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി സെക്ഷൻ 66 (ഇ)67 ഐടി ഏക്ടനുസരിച്ച്‌ ക്രൈം നമ്പർ 168--22 യു-- എസ്‌ 354 (സി) ആയാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ നിന്നും പിന്മാറാന്‍ വനിതാ നേതാവായ പരാതിക്കാരി തയ്യാറായില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ശോഭാ സുബിന്‍. ഫെബ്രുവരി ഒമ്പതു മുതലാണ് യുവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്. ഇതിന് പിന്നാലെ തെളിവ് സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

ഡി വൈ എഫ് ഐ രംഗത്ത് എത്തിയിട്ടുണ്ട്

അതേസമയം, സംഭവത്തില്‍ രൂക്ഷ വിമർശനവായി ഡി വൈ എഫ് ഐ രംഗത്ത് എത്തിയിട്ടുണ്ട്. സഹപ്രവർത്തതയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ക്കാരം നാടിന് അപമാനമാണെന്നാണ് ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ യുവതിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച യൂത്ത്കോൺഗ്രസ് നടപടി അത്യദികം അപലനീയവും സംസ്ക്കാര ശൂന്യവുമെന്ന് ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെകട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു

നിയമസഭ തെരഞ്ഞെടുപ്പ് കയ്പമംഗലം

യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ യുവതിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവതിയുടെ പരാതിപ്രകാരം മതിലകം പോലീസ് സ്റ്റേഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും, നിയമസഭ തെരഞ്ഞെടുപ്പ് കയ്പമംഗലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ ശോഭ സുബിൻ, സുമേഷ് പാനാട്ടിൽ, അഫ്സൽ ഉൾപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. സഹപ്രവർത്തകയുടെ മോർഫ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തുവാനും, സംഘടന തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുവാനുമാണ് ശോഭ സുബിൻ നേതൃത്വം നൽകിയതെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.

യൂത്ത് കോൺഗ്രസ് നിലപാട് സ്ത്രീകളോടുളള

സഹപ്രവർത്തകയുടെ പോലും മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നിലപാട് സ്ത്രീകളോടുളള ആ സംഘടനയുടെ നിലപാടാണ് വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വം നിലപ്പാട് വ്യക്തമാക്കാണം പ്രസ്തുത വിഷയത്തിൽ കുറ്റക്കാർക്കായവർക്കെതിരെ കർശനനടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+