കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചീത്ത വിളിയും മർദ്ദനവും';ഓഫീസ് ജീവനക്കാരിയുടെ പരാതി; ബിആർഎം ഷെഫീറിനെതിരെ പൊലീസ് കേസ്

Google Oneindia Malayalam News

തിരുവനന്തപുരം : ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിന് എതിരെ കേസെടുത്ത് പൊലീസ്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലർക്ക് ആയിരുന്ന സ്ത്രീ സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, ഷെഫീർ സമർപ്പിച്ച പരാതിയിൽ വനിതാ ക്ലർക്കിന് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. നെടുമങ്ങാട് പൊലീസിന്റേതായിരുന്നു നടപടി. താൻ അറിയാതെ ക്ലർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത്.

kerala

കെ പി സി സി സെക്രട്ടറി പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യു ഡി എഫ് സ്ഥാനാത്ഥി ആയിരുന്നു ഷെഫീർ.

അക്കാലത്ത് ഇലക്ഷൻ പ്രചരണത്തിന് വേണ്ടി ഫണ്ട് ഇല്ലാതെ വന്ന സാഹചര്യത്തിൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു ഷെഫീർ. എന്നാൽ, ഷെഫീർ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമായ സാന്നിധ്യമാണ്.

ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസ്: ഇപിക്ക് നോട്ടീസ് അയച്ച വിഡി സതീശൻ

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയായ ഡോ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ സംഭവത്തിൽ നിയമ നടപടി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇത്തരമൊരു വ്യാജ വീഡിയോയ്ക്ക് പിന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആരോപിച്ചിരുന്നു.

'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ

ഇ പിയുടെ ഈ പ്രസ്താവനയ്ക്കെതിരെയാണ് നിലവിൽ നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വി ഡി സതീശന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായരാണ് ഇ പി ജയരാജന് നോട്ടീസ് അയച്ചത്.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

പ്രതിപക്ഷ നേതാവിന് എതിരെ നടത്തിയ പ്രസ്തവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ പി പരസ്യമായി മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇതിന് തയാറല്ലാത്ത പക്ഷം, ഇ പി ക്ക് എതിരെ സിവില്‍, ക്രിമിനല്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പിയ്ക്ക് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

Recommended Video

cmsvideo
Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

English summary
Police have registered case against KPCC secretary BRM Shafeer on a complaint by office worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X