Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച ശേഷം സുനി കണ്ട സുഹൃത്തുക്കളുടെ രഹസ്യമൊഴി...! കേസില്‍ നിര്‍ണായകം..!!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസിനെ ബലപ്പെടുത്താനുള്ള മറ്റു സാധ്യതകളാണ് അന്വേഷണ സംഘം തേടുന്നത്. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി.

Read Also: പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്റെ പരസ്ത്രീ ബന്ധങ്ങള്‍..!! ഞെട്ടിക്കുന്ന അനുഭവം പുറത്ത്...!! വീഡിയോ

Read Also:സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

Read Also:പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട് ആര്‍എസ്എസ്...!! മുഖ്യമന്ത്രിയുടെ തല വെട്ടിയാല്‍ ഒരു കോടി ഇനാം..!

സുഹൃത്തുക്കളുടെ രഹസ്യമൊഴി

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ആലപ്പുഴയിലെ സുഹൃത്തുക്കളുടെ രഹസ്യമൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം ഈ സുഹൃത്തുക്കളെ സുനി സന്ദര്‍ശിച്ചിരുന്നു.

കോടതിയിലെത്തിച്ചു

സുനിയുടെ ആലപ്പുഴയിലെ ഈ സുഹൃത്തുക്കളെ കോടതിയില്‍ എത്തിച്ചാണ് പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി തെളിവായി ഹാജരാക്കും.

ആക്രമിച്ച ശേഷം ആലപ്പുഴയിൽ

അമ്പലപ്പുഴയിലെ മനു എന്ന സുഹൃത്തിന്റെ വീട്ടില്‍ നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനിയെത്തിയിരുന്നു. ഇയാളുടേയും ആലപ്പുഴ തന്നെയുള്ള മറ്റൊരു സുഹൃത്തിന്റേയും രഹസ്യമൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുഹൃത്തുക്കളോട് പറഞ്ഞു

മനുവിനോടും രണ്ടാമത്തെ സുഹൃത്തിനോടും നടിയെ ആക്രമിച്ച വിവരം പള്‍സര്‍ സുനി പറഞ്ഞിരുന്നു. മാത്രമല്ല നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിവരവും ഇയാള്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

കേസിൽ നിർണായകം

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ഈ സുഹൃത്തുക്കളെ കാണിച്ചോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ മൊഴി നിര്‍ണായകമാവും.

പൊലീസിനെ കുഴക്കി സുനി

പള്‍സര്‍ സുനി മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ കുഴക്കിയത് കാരണം പ്രധാന തെളിവായ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം നടത്തിയതിന്റെ പ്രധാന തെളിവാണ് ഫോണിലെ ദൃശ്യങ്ങള്‍.

അന്വേഷണം അവസാനിപ്പിച്ചേക്കും

ഫോണ്‍ ലഭിച്ചില്ലെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. പള്‍സര്‍ സുനിയെ പൂട്ടാനുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നുണപരിശോധന നടത്തും

അതേസമയം മൊഴി മാറ്റി പറയുന്ന സാഹചര്യത്തില്‍ പള്‍സര്‍ സുനിയേയും കൂട്ടുപ്രതികളേയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. മാത്രമല്ല ആക്രമിക്കപ്പെട്ട നടിയേയും ഒരുവട്ടം കൂടി വൈദ്യപരിശോധന നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+