എടിഎം കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞു; മൂന്ന് പ്രതികളും റുമാനിയന്‍ സ്വദേശികള്‍...
തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. റുമാനിയന്‍ സ്വദേശികളായ ഇലി, ക്രിസ്റ്റിന് വിക്ടര്‍, ഫ്ളോറിക് എന്നിവരാണ് റോബിന് ഹുഡ് മോഡല്‍ മോഷണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങളില്‍നിന്നും ഹോട്ടലില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് രേഖകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എടിഎമ്മിലെ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് കണ്ട പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ജൂലയ് 14ന് ആണ് തമ്പാനൂരിലെ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലികള്‍ പ്രതികള്‍ മുറിയെടുക്കുന്നത്. ഇലി എന്ന ആളാണ് ആദ്യം ഹോട്ടലിലെത്തിയത്. ജൂണ്‍ മാസം മുതല്‍ ഇയാള്‍ തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നാണ് വിവരം. കോവളത്തെ ഒരു ഹോട്ടലിന്റെ വാഹനത്തിലാണ് ഇയാള്‍ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയത്.
രണ്ട് ആഴ്ചയോളം ഇലി ഇവിടെ താമസിച്ചു. ക്രിസ്റ്റിന് വിക്ടര്‍, ഫ്ളോറിക് എന്നിവര്‍ പിന്നീടാണ് വന്നതെന്നും മാനേജര്‍ പോലീസിനോട് പറഞ്ഞു. റൂം വെക്കേറ്റ് ചെയ്യുന്നതിന് മുമ്പ് പുറത്ത് പോയ ഇലി തിരിച്ച് വന്നപ്പോള്‍ കയ്യില്‍ ഒരു ഹെല്‍മറ്റ് ഉണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പാസ് പോര്‍ട്ടിലെ വിവരങ്ങള്‍ വച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളാണെന്ന പേരിലാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പാസ്പോര്‍ട്ട് വ്യാജമാണോ എന്നും പരിശോധിച്ച് വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വിവിധ എടിഎമ്മുകളില്‍ ആത്യാധുനിക വിദ്യ ഉപയോഗിച്ച് എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് മോഷണം നടന്നത്. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം മുംബൈയില്‍ എത്തിയാണ് പണം പിന്‍വലിച്ചത്. അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടുക എളുപ്പമല്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഹോട്ടലില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് വ്യാജമാണെങ്കില്‍ ഇവര്‍ നാട്ടിലേക്ക് കടന്ന് കളയാനും സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications