കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞു; മൂന്ന് പ്രതികളും റുമാനിയന്‍ സ്വദേശികള്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. റുമാനിയന്‍ സ്വദേശികളായ ഇലി, ക്രിസ്റ്റിന്‍ വിക്ടര്‍, ഫ്‌ളോറിക് എന്നിവരാണ് റോബിന്‍ ഹുഡ് മോഡല്‍ മോഷണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു.

പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങളില്‍നിന്നും ഹോട്ടലില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് രേഖകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എടിഎമ്മിലെ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് കണ്ട പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ATM

കഴിഞ്ഞ ജൂലയ് 14ന് ആണ് തമ്പാനൂരിലെ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലികള്‍ പ്രതികള്‍ മുറിയെടുക്കുന്നത്. ഇലി എന്ന ആളാണ് ആദ്യം ഹോട്ടലിലെത്തിയത്. ജൂണ്‍ മാസം മുതല്‍ ഇയാള്‍ തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നാണ് വിവരം. കോവളത്തെ ഒരു ഹോട്ടലിന്റെ വാഹനത്തിലാണ് ഇയാള്‍ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയത്.

എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധം!!! മൂന്ന് വിദേശികളടങ്ങുന്ന സംഘം പണം തട്ടിയത് മുംബൈയില്‍ നിന്ന്...എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധം!!! മൂന്ന് വിദേശികളടങ്ങുന്ന സംഘം പണം തട്ടിയത് മുംബൈയില്‍ നിന്ന്...

രണ്ട് ആഴ്ചയോളം ഇലി ഇവിടെ താമസിച്ചു. ക്രിസ്റ്റിന്‍ വിക്ടര്‍, ഫ്‌ളോറിക് എന്നിവര്‍ പിന്നീടാണ് വന്നതെന്നും മാനേജര്‍ പോലീസിനോട് പറഞ്ഞു. റൂം വെക്കേറ്റ് ചെയ്യുന്നതിന് മുമ്പ് പുറത്ത് പോയ ഇലി തിരിച്ച് വന്നപ്പോള്‍ കയ്യില്‍ ഒരു ഹെല്‍മറ്റ് ഉണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ATM 1

പാസ് പോര്‍ട്ടിലെ വിവരങ്ങള്‍ വച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളാണെന്ന പേരിലാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പാസ്‌പോര്‍ട്ട് വ്യാജമാണോ എന്നും പരിശോധിച്ച് വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Read more: തിരുവനന്തപുരത്ത് റോബിന്‍ഹുഡ് മോഡല്‍ മോഷണം; എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ചു...Read more: തിരുവനന്തപുരത്ത് റോബിന്‍ഹുഡ് മോഡല്‍ മോഷണം; എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ചു...

തിരുവനന്തപുരത്ത് വിവിധ എടിഎമ്മുകളില്‍ ആത്യാധുനിക വിദ്യ ഉപയോഗിച്ച് എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് മോഷണം നടന്നത്. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം മുംബൈയില്‍ എത്തിയാണ് പണം പിന്‍വലിച്ചത്. അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടുക എളുപ്പമല്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഹോട്ടലില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് വ്യാജമാണെങ്കില്‍ ഇവര്‍ നാട്ടിലേക്ക് കടന്ന് കളയാനും സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Suspected case of hi-tech ATM robbery in the state capital trivandrum accused were identified they were belong to Romania, says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X