കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ കൊലപാതകം,പ്രതി കാസര്‍കോഡ് സ്വദേശി

  • By Sruthi K M
Google Oneindia Malayalam News

കാസര്‍കോഡ്: പാലായിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊന്നത് ആരാണെന്ന് കണ്ടെത്തി. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് യഥാര്‍ത്ഥ കൊലയാളിയെന്ന് പോലീസ് വ്യക്തമാക്കി. മോഷണം നടത്തുന്ന ആളാണ് സതീഷെന്ന് പോലീസ് പറയുന്നു. എന്നാല്‍, മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് സ്ഥിരീകരിക്കാനാവില്ല.

ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എഡിജിപി കെ.പത്മകുമാര്‍ അറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ തിരിച്ചറിയാനായത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന സതീഷ് മാനസിക രോഗിയാണെന്നും പറയപ്പെടുന്നു.

sister-amala

കൊലപാതകത്തിനുശേഷവും ഇയാള്‍ പാലയില്‍ ഉണ്ടായിരുന്നതായാണ് സൂചന. 38കാരനായ സതീഷ് ബാബു ക്വട്ടേഷന്‍ ആക്രമണങ്ങളിലും പ്രതിയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശി കെ.പി നാസര്‍ എന്നയാള്‍ മദ്യലഹരിയില്‍ താനാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പറയുകയുണ്ടായി. എന്നാല്‍, വാര്‍ത്താപ്രാധാന്യം നേടാന്‍ വേണ്ടി അയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണുണ്ടായത്.

വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ നാസറിനെ വിട്ടയക്കുകയായിരുന്നു. ഈ മാസം 17നാണ് 69കാരിയായ കന്യാസ്ത്രീ അമല പാലായിലെ കോണ്‍വെന്റില്‍ കൊല്ലപ്പെടുന്നത്. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് അമലയെ കണ്ടെത്തിയത്.

English summary
Sister Amala murder: Police identifies nun's killer Sathish Babu; three others detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X