കെവിന്‍ വധത്തില്‍ ചേരി തിരിഞ്ഞ് പോലീസ്...
കെവിന്റെ മരണം പൊലീസ് സേനയില്‍ തന്നെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.വിഷയം കൈകാര്യം ചെയ്തതില്‍ ഗാന്ധിനഗര്‍ എസ്.െഎക്കുണ്ടായ വീഴ്ചയും വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പാളിച്ചകള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കേയാണ് സേനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്.ഇത്രയും ഗൗരവമുള്ള കേസ് ലോക്കല്‍ പൊലീസും സ്പെഷല്‍ ബ്രാഞ്ചും വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഒരു കാരണവശാലും സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്മാറാനാകില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന്റേയും.
അതിനാല്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടായേക്കും. പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യാസഹോദരനും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് തട്ടികൊണ്ടുപോയ കെവിന്‍ ജോസഫിനെ കണ്ടെത്തണമെന്ന് പിതാവ് ജോസഫും കെവിന്റെ ഭാര്യ നീനുവും ഗന്ധിനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയെകുറിച്ച് എസ് ഐയോ എഎസ്‌ഐയോ ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്ന് പോലീസ് മേധാവി പറയുന്നു.ഇക്കാര്യത്തില്‍ സ്പെഷല്‍ ബ്രാഞ്ചിനും ഗാന്ധിനഗര്‍ പൊലീസിനും ഗുരുതര വീഴ്ചയുണ്ടായി. സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് ഉച്ചക്ക് ഒരുമണിക്ക് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ വിവരങ്ങളെല്ലാം അപൂര്‍ണമായിരുന്നു.ഗുരുതര വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഒരു കാരണവശാലും സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്മാറാനാകില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന്റേയും...അതിനാല്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടായേക്കും. പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യാസഹോദരനും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് തട്ടികൊണ്ടുപോയ കെവിന്‍ ജോസഫിനെ കണ്ടെത്തണമെന്ന് പിതാവ് ജോസഫും കെവിന്റെ ഭാര്യ നീനുവും ഗന്ധിനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയെകുറിച്ച് എസ് ഐയോ എഎസ്‌ഐയോ ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്ന് പോലീസ് മേധാവി പറയുന്നു.നീനുവും കെവിന്റെ പിതാവും സ്റ്റേഷനില്‍ എത്തിയതിനെക്കുറിച്ചോ പരാതിയെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല.

വിവരങ്ങള്‍ അറിഞ്ഞത് വളരെ വൈകിയാണ്. എസ് ഐയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ അടിയന്തര വിശദീകരണം തേടി. മറുപടി തൃപ്തികരമായിരുന്നില്ല. എസ് ഐ വിവരം കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കകം പ്രതികളെയും അവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയില്‍ എടുക്കാനാകുമായിരുന്നു. കോട്ടയം ജില്ലയില്‍ വയര്െലസ് സംവിധാനമുള്ള 33 വാഹനങ്ങള്‍ വിവിധ ഭാഗങ്ങളിലുണ്ട്. എസ് ഐ അറിയിച്ചിരുന്നെങ്കില്‍ ജില്ല അതിര്‍ത്തിക്കപ്പുറം പ്രതികള്‍ പോകുമായിരുന്നില്ല. ക്വേട്ടഷന്‍ സംഘത്തെക്കുറിച്ചും അറിഞ്ഞിരുന്നില്ല എന്നത് പോരായ്മയാണ്.












Click it and Unblock the Notifications